പൃഥിവീ പാദയോ൪വസ്ത്യാമംഭസ്തേജോദരസ്ഥലേ
ഹൃദയേ മാരുതോ വ്യോമ ശിരസ്യംഗസ്ഥിതിര്യഥാ.
സാരം :-
ദേവന്‍റെ ബിംബത്തിങ്കല്‍ പൃഥിവി (ഭൂമി), അപ്പ് (ജലം), തേജസ്സ് (അഗ്നി), വായു, ആകാശം എന്നീ പഞ്ചഭൂതങ്ങളുടെ സ്ഥാനത്തെയാണ് പറയുന്നത്. പൃഥിവീഭൂതം പാദങ്ങളിലും, ജലഭൂതം വസ്തിപ്രദേശത്തും, അഗ്നിഭൂതം ഉദരത്തിലും, വായുഭൂതം വക്ഷസ്സിലും, ആകാശഭൂതം ശിരസ്സിലും സ്ഥിതിചെയ്യുന്നു.