ചതു൪ത്ഥപേ സൗമ്യയുതേക്ഷിതേ വാ
ചതു൪ത്ഥഭേ ദേവഗുരൗ സ്ഥിതേ വാ
പാ൪ത്ഥോനഭാംശെ യദി സൂ൪യ്യപുത്രേ
ദേവാലയം കുഞ്ജരലാഭമേതി.
ദേവപ്രശ്നത്തില്‍ നാലാംഭാവാധിപന്‍ ശുഭഗ്രഹയോഗദൃഷ്ടിയോടുകൂടി നാലാംഭാവത്തില്‍ നില്‍ക്കുകയോ, വ്യാഴം നാലാം ഭാവത്തില്‍ നില്‍ക്കുകയോ, ശനി കന്നിരാശിയില്‍ അംശകിച്ച് നില്‍ക്കുകയോ ചെയ്‌താല്‍ ദേവാലയത്തില്‍ ഗജലാഭം (ആനയെ ലഭിക്കും) ഉണ്ടെന്നു പറയണം.