പാപാനാമുദയാദയോസ്തഭവനേ
ധ൪മ്മേഥവാ ക൪മ്മഭേ
ക്ഷേത്രേശാഃ പ്രതിപത്തിഹീനമതയ-
സ്തസ്മാദിതി പ്രോച്യതാം
ഭാവേഷ്വേഷു സമാശ്രിതേ ക്ഷിതിസുതേ
ദേവോത്സവധ്വംസനം
ദു൪വ്വാദം കലഹം തഥോത്സവവിധൗ
ദേവക്രുധാഭൂദിതി.
ദേവപ്രശ്നത്തില്‍ ഏഴാം ഭാവത്തിലോ ഒമ്പതാം ഭാവത്തിലോ പത്താം ഭാവത്തിലോ പാപഗ്രഹങ്ങളുടെ യോഗദൃഷ്ടികളുണ്ടെങ്കില്‍ ക്ഷേത്രഉടമസ്ഥന്മാ൪ അന്യോന്യം സ്നേഹമില്ലാത്തവരാകുന്നുവെന്ന് പറയണം. മേല്‍പ്പറഞ്ഞ പാപഗ്രഹം ചൊവ്വയാണെങ്കില്‍ ദേവന്‍റെ ഉത്സവം മുടക്കുകയും അനാവശ്യമായ ചെലവുകളും വ്യവഹാരങ്ങളും ഉത്സവകാലത്ത് വേണ്ടാത്ത കലഹങ്ങളും ഉണ്ടാക്കുകയാല്‍ ദേവന്‍ കോപിച്ചിരിക്കുന്നുവെന്നും പറയണം.