ആരൂഢഭേ സ്വ൪ണ്ണനവാംശതുല്യം
വാക്യം നരാംഗാദികമാകലയ്യ,
ലഗ്നസ്ഫുടാതീതനവാംശശിഷ്ട-
ഭാഗാദികം യോജയതു സ്ഫുടാപ്ത്യൈ.
സാരം :-
ദേവപ്രശ്നത്തില്‍ സ്വ൪ണ്ണസ്ഫുടം വരുത്തുന്നതിന് ആദ്യമായി ആരൂഢത്തിന്‍റെ രാശി വയ്ക്കുക. സ്വ൪ണ്ണാംശകം വരത്തക്കവിധം നരാംഗം, നഭൂതം എന്ന് തുടങ്ങുന്ന നവാംശവാക്യം രാശിയുടെ കീഴില്‍വെക്കുക. അനന്തരം ഉദയലഗ്നസ്ഫുടത്തില്‍ പോകാവുന്ന നാരാംഗാദി വാക്യം കുറച്ച് ശിഷ്ടം മേല്‍പ്പറഞ്ഞ സ്ഫുടത്തില്‍ ചേ൪ക്കുക. ഇതിന് സ്വ൪ണ്ണസ്ഫുടം എന്ന് പറയുന്നു.