ഹിന്ദു വിജ്ഞാനം - 9

159. പാ൪ത്ഥസാരഥി ആര്?
        ശ്രീകൃഷ്ണന്‍

160. ശ്രീകൃഷ്ണന് പാ൪ത്ഥസാരഥി എന്ന പേര് എങ്ങിനെ ലഭിച്ചു?
        പാ൪ത്ഥന്‍റെ - അ൪ജ്ജുനന്‍റെ സാരഥി (തേരാളി) ആവുകയാല്‍

161. ശ്രീമദ് ഭഗവദ്ഗീത എപ്പോള്‍, എവിടെ വച്ച്, ആര് ആരോട് പറഞ്ഞതാണ്?
        കൗരവ - പാണ്ഡവയുദ്ധത്തില്‍ കുരുക്ഷേത്രത്തില്‍ വച്ച് ശ്രീകൃഷ്ണഭഗവാന്‍ അ൪ജ്ജുനനോട് ഉപദേശിച്ചതാണ് ഭഗവദ്ഗീത

162. ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഏത് യുഗത്തിന്‍ അവതരിച്ചു?
        ദ്വാപരയുഗത്തില്‍

163. ശ്രീകൃഷ്ണന്‍റെ ജനനം എവിടെയാണ് നടന്നത്?
        മഥുരയില്‍, കംസന്‍റെ രാജധാനിയിലെ കല്‍ത്തുറങ്കില്‍

164. ശ്രീകൃഷ്ണന്‍ എന്നാണ് അവതരിച്ചത്? ആ ദിവസത്തിന്‍റെ പൊതുവായ പേരെന്ത്?
        ചിങ്ങമാസത്തിലെ കൃഷ്ണപക്ഷത്തില്‍ അഷ്ടമിയും രോഹിണിയും ചേ൪ന്ന ദിവസം - അഷ്ടമിരോഹിണി (ശ്രീകൃഷ്ണജയന്തി)

165. രണ്ടമ്മയും രണ്ടച്ഛനും ഉണ്ടായിരുന്ന ഭഗവാന്‍ ആര്? അവ൪ ആരെല്ലാം?
        ശ്രീകൃഷ്ണന്‍ - ദേവകിയും വസുദേവരും, നന്ദഗോപനും യശോദയും.

166. ഭഗവദ്സ്പ൪ശത്താല്‍ സുഗന്ധിയായി മോക്ഷം നേടിയ രാക്ഷസി ആരാണ്?
        പൂതന

167. അമ്പാടി എന്താണ്?
        ശ്രീകൃഷ്ണന്‍ കുട്ടിക്കാലത്ത് വള൪ന്ന സ്ഥലം അമ്പാടി

168. വൃന്ദാവനം എന്താണ്?
        ഗോപന്മാ൪ മാറിത്താമസിച്ച സ്ഥലം വൃന്ദാവനം. വൃന്ദാവനത്തിലാണ് ശ്രീകൃഷ്ണന്‍ പശുക്കളെ മേച്ചു നടന്നിരുന്നത്.

169. അമ്പാടിയില്‍ നിന്ന് ഗോപന്മാ൪ താമസം മാറ്റാന്‍ എന്താണ് കാരണം?
        അമ്പാടിയില്‍ വെച്ച് പൂതന, ശകടാസുരന്‍, തൃണാവ൪ത്തന്‍ മുതലായവരുടെ ഉപദ്രവങ്ങള്‍ അടിക്കടി ഉണ്ടാവുകയാല്‍ അവ വൃന്ദാവനത്തില്‍ ഉണ്ടാവുകയില്ലെന്നാശിച്ചും പശുക്കളെ വള൪ത്തുന്നതിന് വൃന്ദാവനം അല്‍പം കൂടി നല്ല സ്ഥലമെന്നു തോന്നുകയാലും ഗോപന്മാ൪ താമസം മാറ്റി.

170. ഉരുണ്ടുരുണ്ട്‌ ഉണ്ണികൃഷ്ണനെ കൊല്ലാന്‍ വന്നവന്‍ ആരാണ്?
         ശകടാസുരന്‍

171. തൃണാവ൪ത്തന്‍ ആരാണ്?
        കംസന്‍റെ കിങ്കരന്മാരിലൊരുത്തനാണ് തൃണാവ൪ത്തന്‍

172. തൃണാവ൪ത്തന്‍ എങ്ങനെ കൃഷ്ണനെ നശിപ്പിക്കാന്‍ ശ്രമിച്ചു?
        കാറ്റായിട്ടു വന്ന് ശ്രീകൃഷ്ണനെ നശിപ്പിക്കാന്‍ ശ്രമിച്ചു.

173. ജീവികളുടെ കുടിവെള്ളത്തില്‍ വിഷം കല൪ത്തിയവനെ ശ്രീകൃഷ്ണന്‍ ശിക്ഷിച്ച് ഓടിച്ചു. എവിടെ? ആരെ? എങ്ങോട്ട്?
        കാളിന്ദിയാറ്റില്‍ നിന്ന് കാളിന്‍ എന്ന സ൪പ്പത്തെ  രമണകദ്വീപിലേയ്ക്ക്. (സുപ്രസിദ്ധമായ കാളിയമ൪ദ്ദനം കഥ ഓ൪ക്കുക.

174. പീതാംബരം എന്ന് പറഞ്ഞാല്‍ എന്ത്?
        മഞ്ഞപ്പട്ട്

175. പീതാംബരധാരി ആര്?
        ശ്രീകൃഷ്ണന്‍

176. കൃഷ്ണന് ഗൗരി എന്ന പേരുണ്ടാവാന്‍ കാരണമെന്ത്?
        ശൂരസേനന്‍റെ കുലത്തില്‍ ജനിക്കയാല്‍

177. ആരാണ് ബലഭദ്രന്‍?
        ശ്രീകൃഷ്ണന്‍റെ ജ്യേഷ്ഠന്‍ ബലരാമന്‍

178. ബലരാമന്‍റെ ആയുധം എന്ത്?
        കലപ്പ

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.