കേന്ദ്രത്രികോണസഹിതോ യദി ഭാഗ്യനാഥോ
ജീവാച്ഛവീക്ഷിതയുതഃ ശുഭരാശിഗോ വാ
ലഗ്നാധിപേന സഹിതോƒപ്യതിമിത്രഗോ വാ
ക്ഷേത്രാധിപഃ ശുഭഫലൈരഭിവൃദ്ധിമേതി.
സാരം :-
ദേവപ്രശ്നത്തില്‍ ഒമ്പതാം ഭാവാധിപനായ ഗ്രഹം കേന്ദ്രരാശികളിലോ ത്രികോണരാശികളിലോ വ്യാഴം, ശുക്രന്‍ എന്നീ ഗ്രഹങ്ങളുടെ യോഗദൃഷ്ടികളോടുകൂടി നില്‍ക്കുകയോ ശുഭരാശിയില്‍ നില്‍ക്കുകയോ ലഗ്നാധിപനായ ഗ്രഹത്തോടുകൂടുകയോ അതിബന്ധു രാശിയില്‍ നില്‍ക്കുകയോ ചെയ്‌താല്‍ ക്ഷേത്ര ഉടമസ്ഥന് ശുഭഫലങ്ങള്‍ വ൪ദ്ധിക്കുന്നതാകുന്നു.