ലഗ്നാദ് ദ്വിതീയഭവനേ യദി പാപഖേടേ
പാപേക്ഷിതേപി ച യുതേ ചരരാശിഗേ വാ
നിധ്യാദി നാശമഥ സൗമ്യയുതേ ക്ഷിതേ തു
കേശാദി വിത്തവിപുലം ധനപേ ധനേ സ്യാദ്.
ദേവപ്രശ്നത്തില്‍ ലഗ്നാല്‍ രണ്ടാം ഭാവത്തില്‍ പാപഗ്രഹം നില്‍ക്കുകയോ രണ്ടാം ഭാവത്തിലേയ്ക്ക് പാപഗ്രഹം ദൃഷ്ടിചെയ്യുകയോ രണ്ടാം ഭാവം ചരരാശിയാവുകയോ ചെയ്‌താല്‍ ദേവന്‍റെ നിധി, ഭണ്ഡാരം മുതലായത് നശിച്ചിരിക്കുന്നുവെന്ന് പറയണം.
ദേവപ്രശ്നത്തില്‍ ലഗ്നാല്‍ രണ്ടാം ഭാവത്തില്‍ രണ്ടാം ഭാവാധിപനായ ഗ്രഹം നില്‍ക്കുകയോ രണ്ടാം ഭാവത്തില്‍ ശുഭഗ്രഹം നില്‍ക്കുകയോ രണ്ടാം ഭാവത്തിലേയ്ക്ക് ശുഭഗ്രഹം ദൃഷ്ടിചെയ്യുകയോ ചെയ്‌താല്‍ നിധി, ഭണ്ഡാരം സൂക്ഷിപ്പ് മുതലായവ ധാരാളമുണ്ടെന്നു പറയണം