നൈവേദ്യം ദോഷയുക്തം ഭവതി പരിജനേ
പൂജകേ ക്ഷേത്രനാഥേ
രക്ഷാക൪ത്തര്യകസ്മാദ്ധനസുതനിധനം
തദ്സ്ഥഖേടോക്തരോഗാന്‍
സ൪പ്പാദേ൪മൃത്യുമേവ പ്രവദതു ഗുളികേ
വാച്യമാശൗചകാദി
പ്രോക്താനാം പാപയോഗേ ഭവതി ഖലു തദോ-
ച്ഛിഷ്ടമൂത്രാദികാനി.
സാരം :-
ദേവപ്രശ്നത്തില്‍ പാപഗ്രഹങ്ങള്‍ മൂന്നാം ഭാവത്തിലോ ഏഴാം ഭാവത്തിലോ നിന്നാല്‍ നൈവേദ്യം ദോഷയുക്തമാണെന്ന് പറയണം.
ദേവപ്രശ്നത്തില്‍ പാപഗ്രഹം പത്താം ഭാവത്തില്‍ നിന്നാല്‍ പൂജകനു ദോഷമുണ്ടെന്നു പറയണം.
ദേവപ്രശ്നത്തില്‍ പാപഗ്രഹം ഒന്‍പതാം ഭാവത്തില്‍ നിന്നാല്‍ ക്ഷേത്രേശന് ദോഷമുണ്ടെന്നു പറയണം.
ദേവപ്രശ്നത്തില്‍ പാപഗ്രഹം രണ്ടാം ഭാവത്തില്‍ നിന്നാല്‍ രക്ഷകന് അവിചാരിതമായ ധനനഷ്ടവും, സന്താനനഷ്ടവും, രോഗപീഡ എന്നിവ സംഭവിക്കുന്നതാണ്.
മേല്‍പ്പറഞ്ഞ ഭാവങ്ങളില്‍ ഗുളികന്‍ നില്‍ക്കുന്നുവെങ്കില്‍ സ൪പ്പാദികളില്‍ നിന്ന് മൃതിസംഭവിച്ചിട്ടുണ്ടെന്നു പറയണം. മേല്‍പ്പറഞ്ഞ വ്യക്തികളില്‍ നിന്ന് അശൗചാദ്യശുദ്ധിയും, ഉച്ഛിഷ്ടം, മലമൂത്രാദികള്‍ എന്നിവ കൊണ്ടുള്ള അശുദ്ധിയും സംഭവിച്ചിട്ടുണ്ടെന്നും പറയണം.