വ്യയാധിപേ സൌമ്യഖഗേ ബലാഢ്യേ
സ്വർക്ഷേƒതിമിത്രേ ശുഭയോഗദൃഷ്‌ടേ
തസ്മാത്രികോണേ ശുഭഖേടയുക്തേ-
ഹ്യാചാർയ്യകസ്യാപി വിശേഷവൃദ്ധിഃ
സാരം :-
ദേവപ്രശ്നത്തിൽ പന്ത്രണ്ടാം ഭാവാധിപനായ ഗ്രഹം ശുഭഗ്രഹമാവുകയും ബലവാനുമായിരിക്കുകയും സ്വക്ഷേത്രത്തിലോ അതിബന്ധുക്ഷേത്രത്തിലോ ശുഭഗ്രഹങ്ങളുടെ യോഗദൃഷ്ട്യാദികളോടുകൂടി നിൽക്കുകയോ, പന്ത്രണ്ടാം ഭാവാധിപനായ ഗ്രഹത്തിന്റെ ത്രികോണരാശികളിൽ ശുഭഗ്രഹം നിൽക്കുകയോ ചെയ്‌താൽ ആചാര്യന് (തന്ത്രിക്ക്) വിശേഷാൽ അഭിവൃദ്ധിയുണ്ടെന്ന് പറയണം.