ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.
1). പത്താം ഭാവത്തില്‍ കുജന്‍ (ചൊവ്വ) നിന്നാല്‍ ഭൂമി സംബന്ധമാണെന്ന് പറയണം.
2). ചൊവ്വ 6, 8, 12 എന്നീ ഭാവങ്ങളിലാണ് നില്‍ക്കുന്നതെങ്കില്‍ ആരോഗ്യത്തെ സംബന്ധിച്ചാണെന്ന് പറയണം.
3). വ്യാഴം 6, 8, 9 എന്നീ ഭാവങ്ങളിലാണ് നില്‍ക്കുന്നതെങ്കില്‍ വാഹനങ്ങളേയോ വസ്ത്രങ്ങളേയോ ആഭരണങ്ങളേയോ സംബന്ധിച്ചാണെന്ന് പറയണം.
4). വ്യാഴം 5, 9, 7 എന്നീ ഭാവങ്ങളില്‍ നിന്നാല്‍ സന്താനങ്ങളെക്കുറിച്ചാണെന്ന് പറയണം.
5). ശുക്രനോ ചന്ദ്രനോ 6, 8, 12 എന്നീ ഭാവങ്ങളില്‍ നിന്നാല്‍ സുഖഭോഗങ്ങളെ സംബാന്ധിച്ചാണെന്ന് പറയണം.
6). ശുക്രന്‍ 5, 9, 7 എന്നീ ഭാവങ്ങളില്‍ നിന്നാല്‍ യാത്രയെപ്പറ്റിയാണെന്ന് പറയണം.
7). ബുധന്‍ അഞ്ചാം ഭാവത്തില്‍ നിന്നാല്‍ ബുദ്ധിയെപ്പറ്റിയാണെന്ന് പറയണം.
8). സൂര്യന്‍ ത്രികോണരാശികളില്‍ നിന്നാല്‍ അച്ഛനേയോ ബന്ധുക്കളേയോ പറ്റിയാണെന്ന് പറയണം.
മേല്‍പ്പറഞ്ഞ യോഗങ്ങളിലെ കാരകഗ്രഹങ്ങള്‍ക്ക് ശുഭഗ്രഹബന്ധം ഉണ്ടെങ്കില്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ സംഭവിക്കുമെന്നും, കാരകഗ്രഹങ്ങള്‍ക്ക് അശുഭഗ്രഹബന്ധം ഉണ്ടെങ്കില്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ സംഭവിക്കാന്‍ സാദ്ധ്യതയില്ലയെന്നും കാണിക്കുന്നു.