113. പ്രദക്ഷിണത്തിലെ " പ്ര " എന്ന അക്ഷരം എന്തിനെ സൂചിപ്പിക്കുന്നു?
സർവ്വഭയങ്ങളേയും നശിപ്പിക്കുന്നത്.114. പ്രദക്ഷിണത്തിലെ " ദ " എന്ന അക്ഷരം എന്തിനെ സൂചിപ്പിക്കുന്നു?
മോക്ഷദായകം
115. പ്രദക്ഷിണത്തിലെ " ക്ഷി "എന്ന അക്ഷരം എന്തിനെ സൂചിപ്പിക്കുന്നു?
രോഗനാശകം
116. പ്രദക്ഷിണത്തിലെ " ണ " എന്ന അക്ഷരം എന്തിനെ സൂചിപ്പിക്കുന്നു?
ഐശ്വര്യദായകം
117. ക്ഷേത്രത്തിൽ ചുരുങ്ങിയത് എത്ര പ്രാവശ്യമാണ് പ്രദക്ഷിണം വെക്കേണ്ടത്?
3 പ്രാവശ്യം (മൂന്ന്)
118. ക്ഷേത്രത്തിൽ 3 (മൂന്നു) പ്രദക്ഷിണം ചെയ്യേണ്ടതിന്റെ തത്ത്വമെന്ത്?
ദേവസാന്നിധിയിലെത്താൻ ഭൂഃഭുവർ സ്വർലോകങ്ങളെ ചുറ്റെണ്ടതുകൊണ്ട്.
119. തിരുമുറ്റത്തെ പ്രദക്ഷിണം അകത്തെ ബലിവട്ടത്തേക്കാൾ എത്ര ഇരട്ടി ഗുണമാണ് ഉണ്ടാക്കുന്നത്?
5 ഇരട്ടി (അഞ്ച്)120. ഏറ്റവും ഉത്തമമായ പ്രദക്ഷിണസംഖ്യ എത്രയാണ്?
21 (ഇരുപത്തിയൊന്ന്)
121. ഗണപതിയുടെ പ്രദക്ഷിണ സംഖ്യ എത്ര?
1 (ഒന്ന്)
122. സൂര്യന് എത്ര പ്രാവശ്യമാണ് പ്രദക്ഷിണം വെക്കേണ്ടത്?
2 (രണ്ട്)
123. ശിവന് എത്ര പ്രാവശ്യമാണ് പ്രദക്ഷിണം വെക്കേണ്ടത്?
3 (മൂന്ന്)
124. മഹാവിഷ്ണുവിന് എത്ര പ്രാവശ്യമാണ് പ്രദക്ഷിണം വെക്കേണ്ടത്?
4 (നാല്)
125. ദേവിയ്ക്ക് എത്ര പ്രാവശ്യമാണ് പ്രദക്ഷിണം വെക്കേണ്ടത്?
4 (നാല്)
126. അയ്യപ്പന് പ്രദക്ഷിണം എത്രപ്രാവശ്യമാണ് ചെയ്യേണ്ടത്?
5 (അഞ്ച്)
127. സുബ്രഹ്മണ്യന് എത്ര പ്രാവശ്യമാണ് പ്രദക്ഷിണം വെക്കേണ്ടത്?
6 (ആറ്)
128. അരയാലിന് പ്രദക്ഷിണം ചെയ്യേണ്ടത് എത്ര തവണയാണ്?
7 (ഏഴ്)
129. പ്രദക്ഷിണം ചെയ്യേണ്ടത് ദേവന്റെ ഏതു വശത്തുകൂടിയായിരിക്കണം?
വലതുവശത്തുകൂടി
130. പ്രഭാതത്തിൽ നടത്തുന്ന പ്രദക്ഷിണ ഗുണം എന്ത്?
വ്യാധിനാശനം (രോഗനാശം)
131. സായാഹ്നത്തിൽ നടത്തുന്ന പ്രദക്ഷിണ ഗുണം എന്ത്?
പാപനാശനം
132. അർദ്ധരാത്രിനടത്തുന്ന പ്രദക്ഷിണഗ ഗുണം എന്ത്?
മുക്തിപ്രദം
133. ക്ഷേത്രത്തിൽ ഒന്നാമത്തെ പ്രദക്ഷിണം ചെയ്താലുണ്ടാകുന്ന ഗുണം എന്ത്?
ബ്രഹ്മഹത്യാദി പാപങ്ങൾ നശിക്കുന്നു.
134. ക്ഷേത്രത്തിൽ രണ്ടാമത്തെ പ്രദക്ഷിണം ചെയ്താലുണ്ടാകുന്ന ഗുണം എന്ത്?
ദേവനെ ആരാധിക്കുവാൻ അധികാരിയാകുന്നു.
135. ക്ഷേത്രത്തിൽ മൂന്നാമത്തെ പ്രദക്ഷിണം ചെയ്താലുണ്ടാകുന്ന ഗുണം എന്ത്?
ഭോഗസുഖങ്ങൾ ലഭിച്ച് സിദ്ധിനേടുന്നു.