ലഗ്നാത് പഞ്ചമവേശ്മഭാഗ്യദശമാ-
ധീശാസ്തഥാ ബന്ധവ-
സ്ത്വന്യോന്യാംശകകേന്ദ്രകോണസഹിതാഃ
ക്ഷേത്രാഭിവൃദ്ധിപ്രദാഃ
സൗമ്യാശ്ചേദിഹ ചോത്തരോത്തരമപി
ക്ഷേത്രാ൪ത്ഥലാഭാദികം
രാജ്ഞോ ദ്രവ്യസമാഗമാദ്യമശുഭൈ൪-
ന്യൂനത്വമപ്യാദിശേദ്.
സാരം :-
ദേവപ്രശ്നത്തില്‍ 4, 5, 9, 10 എന്നീ ഭാവങ്ങളുടെ അധിപതികളായ ഗ്രഹങ്ങള്‍ ബന്ധുക്കളാകയും, അന്യോന്യരാശികളില്‍ നില്‍ക്കുക, അന്യോന്യ നവാംശകമാവുക, കേന്ദ്രരാശികളിലോ ത്രികോണരാശികളിലോ നില്‍ക്കുക എന്നീ ബന്ധമുള്ളവരാകയും ചെയ്‌താല്‍ ക്ഷേത്രത്തില്‍ എല്ലാ അഭിവൃദ്ധികളുമുണ്ടെന്നു പറയണം. മേല്‍പ്പറഞ്ഞ ഗ്രഹങ്ങള്‍ ശുഭഗ്രഹങ്ങളാണെങ്കില്‍ ഇപ്പോഴുള്ളതിലുമധികം ഭൂമിലാഭം, ധനലാഭം, രാജാവില്‍ നിന്നുള്ള ദ്രവ്യസിദ്ധി എന്നിവ മേല്‍ക്കുമേല്‍ ഉണ്ടാകുമെന്നും പാപഗ്രഹങ്ങളാണെങ്കില്‍ ഇപ്പോള്‍ ഉള്ളതിനും കൂടി മേലില്‍ നാശം വരുമെന്നും പറയണം.