തൃതീയഭാവാധിപതൗ തു കേന്ദ്രേ
വിലഗ്നസംബന്ധയുതേ വിശേഷാദ്
നിവേദ്യവൃദ്ധി൪ഭവതീതി വാച്യം
ശുഭാന്വിതേ ചോത്തരമുത്തരം സ്യാദ്
സാരം :-
ദേവപ്രശ്നത്തില്‍ മൂന്നാം ഭാവാധിപനായ ഗ്രഹം കേന്ദ്രരാശികളിലോ വിശേഷിച്ചു ലഗ്നത്തിലോ നില്‍ക്കുകയും മൂന്നാം ഭാവത്തിനും ഭാവാധിപതിയായ ഗ്രഹത്തിനും ശുഭഗ്രഹത്തിന്‍റെ യോഗമുണ്ടാവുകയും ചെയ്‌താല്‍ ഇപ്പോള്‍ നിവേദ്യം ധാരാളമുണ്ടെന്നും മേലില്‍ ഉത്തരോത്തരം വ൪ദ്ധിയ്ക്കുമെന്നും പറയണം.