ഹിന്ദു വിജ്ഞാനം - 5

81. പുരാണങ്ങളുടെ ക൪ത്താവാര്?
      പുരാണമുനി വേദവ്യാസന്‍

82. വേദവ്യാസന്‍റെ അച്ഛനമ്മമാ൪ ആരെല്ലാം?
      പരാശരനും സത്യവതിയും

83. പുരാണത്തിലെ പ്രതിപാദ്യം എന്ത്?
      വേദാന്തതത്ത്വങ്ങള്‍ ഉള്‍ക്കൊള്ളിച്ച് അത്ഭുതകരങ്ങളായ കാര്യങ്ങള്‍ കഥാരൂപത്തില്‍ പറയുന്നതാണ് പുരാണം.

84. ഭാഗവതമഹാപുരാണത്തിലെ കഥകളെന്തെല്ലാം?
      ദശാവതാരകഥകള്‍, പ്രത്യേകിച്ച് ശ്രീകൃഷ്ണാവതാരകഥ.

85. മലയാളത്തില്‍ ഭാഗവതം എഴുതിയതാര്?
      ഏഴുത്തച്ഛന്‍ (മുഴങ്ങോട്ടുവിളയുടെ ശരി ത൪ജമയും, സുബ്രഹ്മണ്യന്‍ തിരുമുമ്പിന്‍റെ വൃത്താനുവൃത്ത ത൪ജമയും ഉണ്ട്)

86. ഭാഗവതത്തില്‍ ഉള്ള ഏതെങ്കിലും ഒരു ചെറിയ കഥ പറയാമോ?
      അജാമിളമോക്ഷം, അത്യന്തം സുഖിമാനായ, ഈശ്വരവിചാരമില്ലാതെ ജീവിച്ച ബ്രാഹ്മണന് "നാരായണ" എന്ന നാമോച്ചാരണത്താല്‍ അന്ത്യകാലത്ത് മോക്ഷം ലഭിച്ചു.

87. പഞ്ചമവേദം എന്ന് പറയുന്നത് ഏതാണ്?
      മഹാഭാരതം - എല്ലാ വേദതത്വങ്ങളും ഉപനിഷത്സാരവും അടങ്ങിയ ഭഗവത്ഗീത ഉള്‍കൊള്ളുകയാല്‍.

88. പഞ്ചപ്രാണന്‍ ഏതെല്ലാം?
      പ്രാണന്‍, അപാനന്‍, സമാനന്‍, ഉദാനന്‍, വ്യാനന്‍ ഇവയാണ് പഞ്ചപ്രാണന്‍

89. പഞ്ചപ്രാണങ്ങള്‍ ശരീരത്തിന്‍റെ ഏതേതു ഭാഗങ്ങളില്‍ വ൪ത്തിക്കുന്നു?
      ഹൃദയത്തില്‍ - പ്രാണന്‍
      ഗുദത്തില്‍ (നട്ടെല്ലിനു കീഴറ്റത്തുള്ള മലദ്വാരത്തില്‍) - അപാനന്‍
      നാഭിയില്‍ - സമാനന്‍
      കണ്ഠത്തില്‍ - ഉദാനന്‍
      ശരീരത്തിന്‍റെ സകല ഭാഗങ്ങളിലും - വ്യാനന്‍

90. പഞ്ചക൪മ്മേന്ദ്രിയങ്ങള്‍ ഏവ?
      മുഖം, പാദം, പാണി, പായു, ഉപസ്ഥം.

91. ജ്ഞാനേന്ദ്രിയങ്ങള്‍ എത്ര?
      അഞ്ച് (5)

92. ജ്ഞാനേന്ദ്രിയങ്ങള്‍ ഏതെല്ലാം?
      കണ്ണ്, മൂക്ക്, നാക്ക്, ചെവി, ത്വക്ക്

93. പഞ്ചഭൂതങ്ങള്‍ ഏവ?
      ഭൂമി, ജലം, തേജസ്സ്, വായു, ആകാശം

94. പഞ്ചോപചാരങ്ങള്‍ ഏവ?
      ഗന്ധം, പുഷ്പം, ധൂപം, ദീപം, നൈവേദ്യം

95. പഞ്ചവിഷയങ്ങള്‍ ഏതെല്ലാം?
      ദ൪ശനം, സ്പ൪ശനം, ശ്രവണം, രസനം, ഘ്രാണനം

96. പഞ്ചക൪മ്മപാരായണന്‍ ആരാണ്?
      ശിവന്‍

97. പഞ്ചക൪മ്മങ്ങള്‍ ഏതൊക്കെയാണ്?
      ഉത്ഭവം, സ്ഥിതി, നാശം, അനുഗ്രഹം, തിരോധനം.

98. പഞ്ചലോഹങ്ങള്‍ ഏവ?
      ചെമ്പ്, ഇരുമ്പ്, വെള്ളി, ഈയം, സ്വ൪ണ്ണം

99. പഞ്ചാമൃതം എന്ന് പറയുന്നത് എന്ത്?
      അഞ്ച് മധുരവസ്തുക്കള്‍ ചേ൪ത്തുണ്ടാക്കിയതും സുബ്രഹ്മണ്യ പ്രീതിക്കും പ്രധാനവുമാണ് പഞ്ചാമൃതം.

100. പഞ്ചാമൃതില്‍ എന്തെല്ലാം ചേ൪ന്നിട്ടുണ്ട്?
        പഴം, തേന്‍, ശ൪ക്കര, നെയ്യ്, മുന്തിരിങ്ങ

101. പഞ്ചദേവതമാ൪ ആരെല്ലാം?
        ആദിത്യന്‍, ഗണപതി, ശിവന്‍, വിഷ്ണു, ദേവി

102. പഞ്ചദേവതമാ൪ ഏതേതിന്‍റെ ദേവതകളാണ്?
        ആകാശത്തിന്‍റെ ദേവന്‍ വിഷ്ണു
        അഗ്നിയുടെ ദേവത ദേവി
        വായുവിന്‍റെ ദേവന്‍ ശിവന്‍
        ഭൂമിയുടെ ദേവന്‍ സൂര്യന്‍ (ആദിത്യന്‍)
        ജയത്തിന്‍റെ ദേവന്‍ ഗണപതി

103. പഞ്ചോപചാരങ്ങള്‍ എന്തിന്‍റെയെല്ലാം പ്രതീകങ്ങളാണ്?
        ഭൂമിയുടെ പ്രതീകം ഗന്ധം (ചന്ദനം)
        ആകാശത്തിന്‍റെ പ്രതീകം പുഷ്പം
        അഗ്നിയുടെ പ്രതീകം ദീപം
        വായുവിന്‍റെ പ്രതീകം ധൂപം
        ജലത്തിന്‍റെ പ്രതീകം നൈവേദ്യം  

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.