ലഗ്നാദ്വ്യയേ പാപയുതേക്ഷിതേ വാ
പാപാന്തരസ്ഥേ വ്യയഭേƒരിഭേ വാ
ആചാര്യകേ ദോഷമുശന്തി തസ്മാൻ-
മന്ദാരദൃഷ്‌ടേ സതി നിശ്ചയേന
സാരം :-
ദേവപ്രശ്നത്തിൽ ആരൂഢത്തിന്റെ പന്ത്രണ്ടാം ഭാവത്തിൽ പാപഗ്രഹങ്ങൾ നിൽക്കുകയോ നോക്കുകയോ (ദൃഷ്ടിചെയ്യുകയോ) ചെയ്യുകയും പാപന്തരസ്ഥിതി വരുകയോ ചെയ്‌താൽ ആചാര്യന്റെ ദോഷമുണ്ടെന്നു പറയണം. ചൊവ്വ - ശനി എന്നീ ഗ്രഹങ്ങളുടെ ദൃഷ്ടിയും കൂടിയുണ്ടായാൽ ആചാര്യന്റെ ദോഷം നിശ്ചയമായും പറയണം.