രന്ധ്രത്രികോണേ ശുഭഖേചരേന്ദ്ര
സാന്നിദ്ധ്യവൃദ്ധിശ്ച നിവേദ്യസൌഖ്യം
പാപാന്വിതേ തത്ര വിനാശമേവം
മിശ്രേ ച മിശ്രം ഫലമാഹുരാ൪യ്യാഃ
ദേവപ്രശ്നത്തില്‍ എട്ടാം ഭാവത്തിലോ, അഞ്ചാം ഭാവത്തിലോ ഒന്‍പതാം ഭാവത്തിലോ ശുഭഗ്രഹം നിന്നാല്‍ സാന്നിദ്ധ്യവ൪ദ്ധനയും നിവേദ്യവ൪ദ്ധനയും നിവേദ്യഗുണവും പറയണം.
ദേവപ്രശ്നത്തില്‍ എട്ടാം ഭാവത്തിലോ, അഞ്ചാം ഭാവത്തിലോ ഒന്‍പതാം ഭാവത്തിലോ പാപഗ്രഹം നിന്നാല്‍ സാന്നിദ്ധ്യത്തിനും നിവേദ്യത്തിനും നാശം പറയണം.
ദേവപ്രശ്നത്തില്‍ എട്ടാം ഭാവത്തിലോ, അഞ്ചാം ഭാവത്തിലോ ഒന്‍പതാം ഭാവത്തിലോ ശുഭഗ്രഹവും പാപഗ്രഹവും ഒരുമിച്ച് നിന്നാല്‍ ഗുണദോഷസമ്മിശ്രമായി ഫലം പറയണം.