ദുസ്ഥാനസ്ഥേ വിത്തനാഥേ തു വാച്യം
രക്ഷാക൪ത്തു൪ദ്ദോഷമപ്യേവമേവ
ശ്രദ്ധാലോപാദ്ദേവകോപാദ്യന൪ത്ഥാഃ
കുഷ്ഠാപസ്മാരാന്ത്രകുക്ഷ്യക്ഷിരോഗാഃ.
സാരം :-
ദേവപ്രശ്നത്തില്‍ രണ്ടാം ഭാവാധിപനായ ഗ്രഹം അനിഷ്ടഭാവത്തിലാണ് നില്‍ക്കുന്നതെങ്കില്‍ രക്ഷാക൪ത്താവിന് ദോഷങ്ങള്‍ പറയണം. ശ്രദ്ധക്കുറവ് മുതലായതു നിമിത്തം ദേവകോപവും അന൪ത്ഥങ്ങളും അത് നിമിത്തം കുഷ്ഠം, അപസ്മാരം, ആന്ത്രരോഗം, വയറ്റില്‍ വേദന, കണ്ണില്‍ ദീനം മുതലായവ ഉണ്ടാകുന്നതാണെന്ന് പറയണം.