വ്യയാധിപേ ചോഭയരാശിസംസ്ഥേ
തദംശകേ വാ യദി പാപയുക്തേ
യുക്തേ ഗ്രഹാണാം ദ്വിതയേന രിഃഫേ
ഹ്യാചാര്യയുഗ്മം പ്രവദേച്ച വിദ്വാൻ
സാരം :-
ദേവപ്രശ്നത്തിൽ പന്ത്രണ്ടാം ഭാവാധിപനായ ഗ്രഹം ഉഭയരാശിയിലോ ഉഭയരാശ്യംശകത്തിലോ പാപഗ്രഹങ്ങളോടുകൂടി നിൽക്കുകയോ അല്ലെങ്കിൽ പന്ത്രണ്ടാം ഭാവത്തിൽ രണ്ടു ഗ്രഹങ്ങൾ നിൽക്കുകയോ ചെയ്‌താൽ അവിടെ രണ്ട് തന്ത്രിമാരുണ്ടെന്ന് പറയണം.