സംഹാരോഡുഗതെ കുജേസ്തനവമാ-
പത്യസ്ഥിതോ വാ യദി
ക്ഷേത്രേശാദിഷു വൈരദോഷവശതോ
ദീപക്ഷതിം നി൪ദ്ദിശേത്.
യോഗേƒസ്മിന്‍ ശനിവ൪ഗ്ഗഗോ യദി കുജോ
മാന്ദ്യാശ്രിതോ വാ യദി
ക്ഷേത്രേ ഗോപുരദാഹകൃത്യമരിണാ-
നിഷ്ടപ്രദം നി൪ദ്ദിശേത്
ദേവപ്രശ്നത്തില്‍ കുജന്‍ (ചൊവ്വ) സംഹാരനക്ഷത്രസ്ഥിതിയോടുകൂടി 5, 7, 9 എന്നീ ഭാവങ്ങളില്‍ നിന്നാല്‍ ക്ഷേത്രാധിപന്മാ൪ തമ്മില്ലുള്ള വിദ്വേഷത്തേയും ദീപഹാനിയേയും പറയണം. മേല്‍പ്പറഞ്ഞ യോഗത്തില്‍ ശനിയുടെ വ൪ഗ്ഗമോ കുജന് ഗുളികന്‍റെ ബന്ധമോ ഉണ്ടായാല്‍ ശത്രുക്കള്‍ നിമിത്തം ക്ഷേത്രഗോപുരത്തിന് അഗ്നിബാധാദോഷമുണ്ടെന്ന് പറയണം.