ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.
1). ഒന്‍പതാം ഭാവാധിപതിയായ ഗ്രഹം വ്യാഴത്തിന്‍റെ ദൃഷ്ടിയോടുകൂടി ലഗ്നത്തില്‍ നിന്നാല്‍ വലിയ ഭാഗ്യമുണ്ടാകും.
2). ഒന്‍പതാം ഭാവാധിപതിയായ ഗ്രഹവും നാലാം ഭാവാധിപതിയായ ഗ്രഹവും ലഗ്നത്തില്‍ നിന്ന് അവരുടെ ഭാവങ്ങളില്‍ നോക്കുകയും (ദൃഷ്ടിചെയ്യുകയും) ചെയ്‌താല്‍ വലിയ ഭാഗ്യമുണ്ടാകും.
3). നാലാം ഭാവാധിപതിക്കും ഒന്‍പതാം ഭാവാധിപതിക്കും എട്ടാം ഭാവത്തിലോ എട്ടാം ഭാവാധിപനോടോ യോഗമോ ദൃഷ്ടിയോ ഉണ്ടായാല്‍ ഭാഗ്യമില്ല.