ഹിന്ദു വിജ്ഞാനം - 10

179. ബ്രഹ്മാവിന്‍റെ പരീക്ഷ ശ്രീകൃഷ്ണന്‍ എങ്ങനെ ജയിച്ചു?
   ശ്രീകൃഷ്ണനെ പരീക്ഷിക്കാന്‍ ബ്രഹ്മാവ്‌ ശ്രീകൃഷ്ണന്‍ മേച്ചുകൊണ്ട് നിന്നിരുന്ന പശുക്കളേയും ഗോപാലന്മാരേയും അപഹരിച്ചുകൊണ്ട് പോയി. അതേമാതിരി ഗോപന്മാരേയും പശുക്കളേയും അത്രയും എണ്ണം നി൪മ്മിച്ച്‌ യാതൊന്നും സംഭവിക്കാത്തതുപോലെ ശ്രീകൃഷ്ണന്‍ ഒരു കൊല്ലം കഴിച്ചു.

180. കുതിരയുടെ രൂപത്തില്‍ വന്ന ഒരസുരനെ ശ്രീകൃഷ്ണന്‍ വധിച്ചു ആരെയാണ്?
        കേശിയെ, തന്മൂലം ശ്രീകൃഷ്ണന് കേശവന്‍ എന്ന് പേരുണ്ടായി.

181. ശ്രീകൃഷ്ണന്‍റെ ഗുരു ആര്?
        സാന്ദീപനി മഹ൪ഷിയാണ് ഗുരു

182. ശ്രീകൃഷ്ണന്‍ ഗുരുവിന് നല്‍കിയ ഗുരുദക്ഷിണ എന്ത്?
        ഗുരുവിന്‍റെ (സാന്ദീപനി മഹ൪ഷിയുടെ) മരിച്ചുപോയ കുട്ടിയെ ജീവനോടെ കൊണ്ടുവന്നു കൊടുത്ത് ഗുരുദക്ഷിണ നി൪വഹിച്ചു.

183. നരകാസുരന്‍ ആരാണ്?
        ഭൂമിദേവിയുടെ പുത്രനും ബലവാനുമായ ഒരസുരനാണ് നരകാസുരന്‍.

184. നരകാസുരനെ വധിച്ചത് ആര്?
        ശ്രീകൃഷ്ണന്‍

185. നരകാസുരവധസ്മരണയ്ക്കായി ആഘോഷിക്കുന്ന ദിനം ഏത്? അതിന്‍റെ പ്രത്യേക നാമം എന്ത്?
        ദീപാവലി - തുലാമാസത്തിലെ കറുത്തപക്ഷ ചതു൪ദ്ദശി - നരകചതു൪ദ്ദശി

186. ശ്രീകൃഷ്ണന്‍ ഒടുവില്‍ വസിച്ചിരുന്നത് എവിടെയാണ്?
         ദ്വാരകയില്‍

187. മഥുരയില്‍ നിന്ന് ദ്വാരകയിലേയ്ക്ക് ശ്രീകൃഷ്ണന്‍ താമസം മാറ്റാന്‍ എന്താണ് കാരണം?
        മഗധരാജാവായ ജരാസന്ധന്‍റെ അടിക്കടിയുള്ള ഉപദ്രവം സഹിയാതെ അവന്‍റെ അന്ത്യകാലം സമീപിച്ചിട്ടില്ലാതിരുന്നതിനാല്‍ ശ്രീകൃഷ്ണന്‍ ദ്വാരകയിലേയ്ക്ക് താമസം മാറ്റി.

188. ജരാസന്ധന് ശ്രീകൃഷ്ണനോട് വൈരമുണ്ടാവാന്‍ എന്താണ് കാരണം?
         ജരാസന്ധന്‍റെ പെണ്‍മക്കളുടെ ഭ൪ത്താവായ കംസനെ വധിച്ചു എന്നറിഞ്ഞ് ജരാസന്ധന് ശ്രീകൃഷ്ണനോട് വൈരമുണ്ടായി.

189. ശ്രീകൃഷ്ണന്‍റെ അന്ത്യം എങ്ങനെയായിരുന്നു?
        പക്ഷികളെ പിടിച്ചു നടന്നിരുന്ന കാട്ടാളന്‍റെ അസ്ത്രം കാലില്‍ കൊണ്ട് ശ്രീകൃഷ്ണന്‍ സ്വ൪ഗ്ഗാരോഹണം ചെയ്തു.

190. നാരായണീയത്തിന്‍റെ ക൪ത്താവാര്?
        മേല്‍പ്പത്തൂ൪ നാരായണഭട്ടതിരി

191. നാരായണീയത്തിന്‍റെ പ്രതിപാദ്യം എന്താണ്?
        മഹാഭാഗവതകഥയുടെ സംഗ്രഹമാണ് നാരായണീയം, പ്രത്യേകിച്ചും ശ്രീകൃഷ്ണകഥ.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.