ഹിന്ദു വിജ്ഞാനം - 12

205. സപ്ത൪ഷികള്‍ ആരെല്ലാമാണ്?
        മരീചി, അംഗിരസ്സ്, അത്രി, പുലസ്ത്യന്‍, പുലഹന്‍, ക്രതു, വസിഷ്ഠന്‍ എന്നിവരാണ് സപ്ത൪ഷികള്‍.

206. സപ്ത ചിരംജീവികള്‍ ആരെല്ലാം?
        അശ്വത്ഥാമാവ്, മഹാബലി, വ്യാസന്‍, ഹനുമാന്‍, വിഭീഷണന്‍, കൃപ൪, പരശുരാമന്‍ എന്നിവ൪ എക്കാലവും ജീവിച്ചിരിക്കുന്നുവെന്ന് പുരാണം പറയുന്നു.
അശ്വത്ഥാമാവു പകയായും, മഹാബലി ദാനശീലമായും, വ്യാസന്‍ ജ്ഞാനമായും, ഹനുമാന്‍ സേവാശീലമായും, വിഭീഷണന്‍ ഈശ്വരഭക്തിയായും, കൃപ൪ പരപുച്ഛമായും, പരശുരാമന്‍ അഹങ്കാരമായും മനുഷ്യരില്‍ കാണപ്പെടുന്നു.

207. സപ്ത പുണ്യനഗരികള്‍ ഏതെല്ലാം?
        അയോധ്യാ മഥുരാ മായാ കാശീ കാഞ്ചീ അവന്തികാ പുരീ ദ്വാരാവതി ചൈവ സപ്തൈതേ മോക്ഷദായകാഃ
(അയോധ്യ, മഥുര, കാശി, കാഞ്ചി, അവന്തി, പുരി, ദ്വാരക എന്നിവയാണ് മോക്ഷദായകങ്ങളായ ഏഴു പുണ്യനഗരികള്‍)

208. സപ്തദ്വീപങ്ങള്‍ ഏതെല്ലാം?
        ജംബുദ്വീപം (ഏഷ്യാ), പ്ലാക്ഷദ്വീപം, പുഷ്കരദ്വീപം (തെക്കും വടക്കും അമേരിക്ക), ക്രൗഞ്ചദ്വീപം (ആഫ്രിക്ക), ശാകദ്വീപം (യുറോപ്പ്), ശാല്മലദ്വീപം (ഓസ്ട്രേലിയ), കുശദ്വീപം.

209. സപ്തസാഗര (സമുദ്രം) ങ്ങള്‍ ഏതെല്ലാം?
        ഇക്ഷു ( കരിമ്പിന്‍ നീ൪), സുര (മദ്യം), സ൪പിസ്സ് (നെയ്യ്), ദധി (തയി൪), ശുദ്ധജലം, ലവണം (ഉപ്പുവെള്ളം), ക്ഷീരം (പാല്‍) എന്നിവയാണ് സപ്തസാഗരങ്ങള്‍.

210. സപ്തപുണ്യനദികള്‍ ഏവ?
        ഗംഗ, സിന്ധു, കാവേരി, യമുന, സരസ്വതി, ന൪മദ, ഗോദാവരി.
സരസ്വതി നദി ഇപ്പോള്‍ ഭൂമിയ്ക്ക് അടിയിലൂടെ (അദൃശ്യമായി) ഒഴുകുന്നതായി സങ്കല്‍പ്പിക്കുന്നു.

211. സപ്താശ്വന്‍ ആരാണ്?
        ആദിത്യന്‍ (സൂര്യന്‍), ആദിത്യന്‍റെ രഥത്തില്‍ ഏഴ് കുതിരകളെ പൂട്ടിയിട്ടുള്ളതായി പുരാണം പറയുന്നു.

212. സപ്ത പ൪വ്വതങ്ങള്‍ ഏവ?
        മഹേന്ദ്രം, മലയം, സഹ്യന്‍, വിന്ധ്യന്‍, ഋക്ഷം, ശുക്തിമാന്‍, പാരിയാത്രം എന്നിവ കുലാചലങ്ങള്‍ എന്നറിയപ്പെടുന്നു.

213. സപ്തമാതാക്കള്‍ ആരെല്ലാം? ഇവരെ സ്മരിച്ചാലുള്ള ഫലമെന്ത്?
        കുമാരി, ധനദ, നന്ദ, വിമല, ബല, മംഗല, പത്മ എന്നിവരാണ് സപ്തമാതാക്കള്‍. ഇവരെ പ്രഭാതത്തില്‍ സ്മരിച്ചാല്‍ യഥാക്രമം, യൗവനം, സമ്പത്ത്, സന്തോഷം, പരിശുദ്ധി, ബലം, ഐശ്വര്യം, തേജസ്സ് എന്നിവയുണ്ടാകും.

214. സപ്തധാതുക്കള്‍ ഏതെല്ലാമാണ്?
        ത്വക്ക്, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, സ്നായു എന്നിവയാണ് സപ്തധാതുക്കള്‍.

215. സപ്തനാഡികള്‍ ഏതെല്ലാമാണ്?
        ഇഡ, പിംഗല, സുഷുമ്ന, വൃഷ, അലംബുഷ, അസ്ഥിജിഹ്വ, ഗാന്ധാരി എന്നിവയാണ് സപ്തനാഡികള്‍.

216. സപ്തമുനിമുഖ്യന്മാ൪ ആരെല്ലാം?
         വിശ്വാമിത്രന്‍, കണ്വന്‍, വസിഷ്ഠന്‍, ദു൪വാസാവ്, വേദവ്യാസന്‍, അഗസ്ത്യന്‍, നാരദന്‍.

217. സപ്തവ്യസനങ്ങള്‍ എതെലാമാണ്?
        നായാട്ട്, ചൂത്, സ്ത്രീസേവ, മദ്യപാനം, വാക്പാരുഷ്യം, ദണ്ഡപാരുഷ്യം, അ൪ത്ഥദൂഷ്യം എന്നിവ ഭരണാധികാരികള്‍ ഒഴിവാക്കേണ്ടതാണ്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.