മദനഭം തനുഭേനയുതം കുജ-
സ്ഫുടയുതം ദ്വിഘടീപരിതാഡിതം
ഭവതി ചായുധനാമമിദം സ്ഫുടം
ശുഭയുതം ശുഭദം തു സദാലയെ.
സാരം :-
ഏഴാം ഭാവാധിപന്റെയും ലഗ്നാധിപന്റെയും കുജന്റെയും (ചൊവ്വയുടേയും) സ്ഫുടങ്ങൾ ഒരുമിച്ച് കൂട്ടിയതിനെ രണ്ടിൽ പെരുക്കിയാൽ (ഗുണിച്ചാൽ) കിട്ടുന്നത് ആയുധസ്ഫുടമാകുന്നു. ഈ സ്ഫുടത്തിൽ ശുഭഗ്രഹയോഗദൃഷ്‌ട്യാദികളുണ്ടെങ്കിൽ ആയുധത്തിന് ശുഭത്വമുണ്ടെന്നും പാപഗ്രഹയോഗദൃഷ്‌ട്യാദികളുണ്ടെങ്കിൽ ആയുധത്തിന് ദോഷമുണ്ടെന്നും പറയണം.