സ്വ൪ണ്ണസ്ഫുടസ്യാസ്യ ദൃഗാണമുഖ്യ-
വ൪ഗ്ഗാഃ രവേശ്ചാംഗിരസോധികാശ്ചേദ്
ദേവഃ സ്വയംഭൂരിതി നി൪ദ്ദിശേത്ത-
ജ്ജനിശ്ച വ൪ഗ്ഗാധിപരാശിദേശേ.
സാരം :-
ദേവപ്രശ്നത്തില്‍ സ്വ൪ണ്ണസ്ഫുടത്തിന്‍റെ ദൃഗാണാദിഷഡ്വ൪ഗ്ഗങ്ങളില്‍ സൂര്യന്‍റെയും വ്യാഴത്തിന്‍റെയും വ൪ഗ്ഗം അധികമായിവന്നാല്‍ ആ ദേവന്‍ സ്വയംഭൂവാണെന്ന് പറയണം. വ൪ഗ്ഗാധിപനായ ഗ്രഹം നില്‍ക്കുന്ന രാശികൊണ്ട് പറയേണ്ട സ്ഥാനമാണ് ദേവന്‍റെ ജന്മസ്ഥാനമായി സ്വീകരിയ്ക്കേണ്ടത്.