ആചാര്യദേവലകദാസജനാദിഭാവ-
നാഥേന വീക്ഷിതയുതോ ഗുളികോ യദി സ്യാദ്
ഭാവസ്ഥിതീക്ഷണവശാച്ച ഭവന്തി തേഷാം
പ്രേതാഃ പുരാതനഭാവാഃ ചരഭേƒന്യഥാന്യാഃ
സാരം :-
ദേവപ്രശ്നത്തിൽ ഗുളികന് 10, 12, 3, 8 എന്നീ ഭാവാധിപന്മാരായ ഗ്രഹങ്ങളുടെ യോഗദൃഷ്ട്യാദികളുണ്ടായാൽ ആചാര്യന്റെയും പൂജാരിയുടേയും പരിചാരകന്മാരുടേയും പ്രേതങ്ങളെ പറയണം.
ദേവപ്രശ്നത്തിൽ 10, 12, 3, 8 എന്നീ ഭാവങ്ങളിൽ ഗുളികൻ നിന്നാലും ആചാര്യന്റെയും പൂജാരിയുടേയും പരിചാരകന്മാരുടേയും പ്രേതങ്ങളുടെ ദോഷം പറയാം. ഗുളികൻ ചരരാശിയിൽ നിന്നാൽ പ്രേതം പുരാതനമാണെന്നും സ്ഥിരോഭയരാശികളിലാണെങ്കിൽ അതനുസരിച്ചും കാലവും വിചാരിക്കണം.