ക്ഷേത്ര ചോദ്യങ്ങൾ - 7

136. ദേവപ്രീതിക്കായി വിധിച്ചിട്ടുള്ള നമസ്ക്കാരം ഏത്?
         സാഷ്ടാംഗനമസ്ക്കാരം

137. സ്ത്രീകൾക്ക് വിധിച്ചിട്ടുള്ള ക്ഷേത്ര നമസ്ക്കാരം ഏത്?
        പഞ്ചാംഗ നമസ്ക്കാരം

138. നമസ്ക്കരിക്കുമ്പോൾ ഏതു ദിക്കിലേക്കാണ് കാലുകൾ നീട്ടുവാൻ പാടില്ലാത്തത്?
         കിഴക്ക് ദിക്കിലേയ്ക്കും പടിഞ്ഞാറ് ദിക്കിലേയ്ക്കും

139. ഉച്ചകഴിഞ്ഞ് നമസ്ക്കരിക്കുമ്പോൾ ഏതു ദിക്കിലേയ്ക്കാണ് കാലുകൾ നീട്ടുവാൻ പാടില്ലാത്തത്?
        പടിഞ്ഞാറ്

140. സാഷ്ടാംഗനമസ്ക്കാരം ഏതു ദിശയിലേയ്ക്ക് നോക്കിയിരിക്കുന്ന ക്ഷേത്രങ്ങളിലാണ് ചെയ്യുവാൻ പാടില്ലാത്തത്?
        തെക്ക് ദിക്ക്, വടക്ക് ദിക്ക്

141. പഞ്ചാംഗ നമസ്ക്കാരം ഏതു ദിശയിലേയ്ക്ക് നോക്കിയിരിക്കുന്ന ക്ഷേത്രങ്ങളിലാണ് ചെയ്യുവാൻ പാടില്ലാത്തത്?
         തെക്ക് ദിക്ക്, വടക്ക് ദിക്ക്

142. തെക്കും വടക്കും ദിക്കിലേയ്ക്ക്‌ നോക്കിയിരിക്കുന്ന ക്ഷേത്രങ്ങളിൽ ചെയ്യപ്പെടുന്ന നമസ്ക്കാരത്തിന്റെ പേരെന്ത്?
        ത്രയാംഗ നമസ്ക്കാരം

143. സാഷ്ടാംഗ നമസ്ക്കാരത്തിൽ ഭൂസ്പർശം എൽക്കുന്ന അവയവങ്ങൾ ഏതെല്ലാം?
        നെറ്റി, മൂക്ക്, നെഞ്ച്, വയറ്, ലിംഗം, കാൽമുട്ട്, കൈപ്പത്തി, കാൽവിരൽ

144. ദൈവത്തെ വന്ദിക്കേണ്ടത് എങ്ങിനെ?
         രണ്ടു കൈയ്യും കൂപ്പി തലക്കുമീതെ പന്ത്രണ്ടംഗുലം ഉയരത്തിൽ

145. ഗുരുക്കന്മാരെ വന്ദിക്കേണ്ടത് എങ്ങിനെ?
        രണ്ടു കൈയ്യും കൂപ്പി നെറ്റിക്ക് നേരെ

146. അമ്മയെ വന്ദിക്കേണ്ടത് എങ്ങിനെ?
        രണ്ടു കൈയ്യും കൂപ്പി ഉദരത്തിനു നേരെ

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.