ലഗ്നാത്സപ്തമരാശിപഃ ശുഭഖഗഃ
കേന്ദ്രത്രികോണോപഗോ
ലഗ്നേശാദപി കേന്ദ്രകോണഗൃഹഗ-
സ്തദ്വ൪ഗ്ഗസംസ്ഥോപി വാ
ദേശസ്വാസ്ഥ്യവിഭൂഷണാംബരചയ-
പ്രാപ്തിം ച ദീപോന്നതിം
പാപ൪ക്ഷാന്വയയോഗതസ്തദഖിലം
മിശ്രം വദേദ്ദൈവികേ.
സാരം :-
ദേവപ്രശ്നത്തില്‍ ലഗ്നാല്‍ ഏഴാം ഭാവാധിപനായ ഗ്രഹം ശുഭഗ്രഹമാവുകയും, ലഗ്നത്തില്‍ നിന്നും ലഗ്നാധിപന്‍ നില്‍ക്കുന്ന രാശിയില്‍ നിന്നും കേന്ദ്രരാശികളിലോ ത്രികോണ രാശികളിലോ നില്‍ക്കുകയും, ശുഭവ൪ഗ്ഗസ്ഥനാകയും ചെയ്‌താല്‍ രാജ്യത്തില്‍ സുഖവും, ആരോഗ്യവും, ദേവന് തിരുവാഭരണം, തിരുവുടയാട മുതലായവ വഴിപാടായി വരികയും, വിളക്കുവെപ്പ് ഭംഗിയായി നടക്കുകയും ഫലമാകുന്നു.
ദേവപ്രശ്നത്തില്‍ ലഗ്നാല്‍ ഏഴാം ഭാവാധിപനായ ഗ്രഹം പാപരാശിയിലാകയോ പാപയുക്തനാകയോ ചെയ്താല്‍ മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ ഗുണദോഷങ്ങള്‍ മിശ്രമാണെന്ന് പറയണം.