മൃതിഭാവഗതേ ഭാനാ-
വപക്വാന്നമുദീരയേല്‍
അസ്രുതം വാƒതിപക്വഞ്ച
ചന്ദ്രേസ്തന്നം ച ഭൂമിജെ.
മന്ദേനുഷ്ണം ദൂരസഞ്ച
രാഹൌ വീക്ഷാവിഷാന്വിതം
ഗുളികെ കേശയുക്തം വാ
പ്രാണിനാ വാ സമായുതം.
സാരം :-
ദേവപ്രശ്നത്തില്‍ സൂര്യന്‍ അഷ്ടമഭാവത്തില്‍ (എട്ടാം ഭാവത്തില്‍) നിന്നാല്‍ നിവേദ്യത്തിന്ന് വേവ് മതിയായിരുന്നില്ലെന്ന് പറയണം.
ദേവപ്രശ്നത്തില്‍ എട്ടാം ഭാവത്തില്‍ ചന്ദ്രന്‍ നിന്നാല്‍ നിവേദ്യം വേവ് അധികമായിരുന്നുവെന്ന് പറയണം.
ദേവപ്രശ്നത്തില്‍ എട്ടാം ഭാവത്തില്‍ ചൊവ്വ നിന്നാല്‍ നിവേദ്യം കരിഞ്ഞിരിയ്ക്കുന്നുവെന്ന് പറയണം.
ദേവപ്രശ്നത്തില്‍ എട്ടാം ഭാവത്തില്‍ ശനി നിന്നാല്‍ നിവേദ്യം തണുത്തതും ദുസ്സ്വാദുള്ളതുമായിരുന്നുവെന്നും പറയണം.
ദേവപ്രശ്നത്തില്‍ രാഹു എട്ടാം ഭാവത്തില്‍ നിന്നാല്‍ നിവേദ്യം വിഷാംശബന്ധമുള്ളതും കൊതിയുള്ളതുമാണെന്ന് പറയണം.
ദേവപ്രശ്നത്തില്‍ ഗുളികള്‍ എട്ടാം ഭാവത്തില്‍ നിന്നാല്‍ നിവേദ്യം തലമുടിയോ പ്രാണികളൊ വീണതായിരുന്നുവെന്നും പറയണം.