താംബൂലീദളപൂഗ മൂലനവധാ-
ന്യാദീനി സൂ൪യ്യേണ ചേദ്
ദ്രാക്ഷാതണ്ഡുല ലാജപായസപയഃ-
കേരീഫലാനീന്ദുനാ
കഥ്യന്തേ പൃഥുകാജ്യപിഷ്ടപിശൂനാ-
ന്യു൪വ്വിഭൂവാ ചാന്ദ്രിണാ
മദ്ധ്വാജ്യം ഗുരുണാ ഗുളേക്ഷുചിപിട-
ക്ഷീരാണി വാ കാദളം.
സാരം :-
ദേവപ്രശ്നത്തില്‍
സൂര്യനെക്കൊണ്ട് വെറ്റില, അടയ്ക്ക, കിഴങ്ങുകള്‍, നവധാന്യങ്ങള്‍ മുതലായ നിവേദ്യ സാധനങ്ങള്‍ എന്നിവയെ പറയണം.
ചന്ദ്രനെക്കൊണ്ട് മുന്തിരി, അരി, മലര്, പായസം, പാല്‍, നാളികേരം, എന്നിവയെ പറയണം.
ചൊവ്വയെക്കൊണ്ട് അവില്‍, നെയ്യ്, പൊടിച്ച് ഉണ്ടാകുന്ന സാധനങ്ങള്‍ എന്നിവയെ പറയണം.
ബുധനെക്കൊണ്ട് തേന്‍, നെയ്യ് എന്നിവയെ പറയണം.
ശ൪ക്കര, കരിമ്പ്, ആവില്, പാല് എന്നിവയെ വ്യാഴത്തെക്കൊണ്ട് പറയണം.
***************************************
ശുക്രേണാക്ഷതസ൪പ്പിരന്നമദിരാ
മന്ദേനപൂപാദികം
ഖേട പ്രോക്തനിവേദ്യസാധനമിദം
തത്തദ്ഗ്രഹേശൈ൪ വദേദ്
പക്വാദീനി വിചിന്തയേദ് സഹജഭേ
നാന്നാദികം രന്ധ്രതോ
നിത്യം ദേവനിവേദ്യസാധനമിദം
സഞ്ചിന്ത്യതാം ദൈവവിത്
സാരം :-
ദേവപ്രശ്നത്തില്‍
ശുക്രനെക്കൊണ്ട് അക്ഷതം, നെയ്യ്, ചോറ്, മദ്യം എന്നിവയെ പറയണം.
ശനിയെക്കൊണ്ട് അപ്പം മുതലായ നിവേദ്യ സാധനങ്ങളെ ചിന്തിക്കണം.
ഇപ്രകാരം ഓരോ ഗ്രഹങ്ങളെക്കൊണ്ടും അവരുടെ നാഥന്മാരെക്കൊണ്ടും നിവേദ്യസാധനങ്ങളെ ചിന്തിക്കണം.
പഴം മുതലായ നിവേദ്യസാധനങ്ങളെ മൂന്നാം ഭാവംകൊണ്ട് പറയണം.
പായസം, ചോറ് മുതലായവയെ അഷ്ടമഭാവംകൊണ്ടും പറയണം.
ദേവന്‍റെ നിത്യനിവേദ്യങ്ങളെ അഭിജ്ഞനായ ദൈവജ്ഞനാല്‍ (ജ്യോതിഷിയാല്‍) ചിന്തിച്ച് പറയപ്പെടേണ്ടതാണ്.