കീടേ രവൗ ബിംബപതൗ സ്വയംഭൂ-
ദേവഃ പ്രകല്പ്യേത ബുധൈരജസ്രം
ദേശോ ജനേ ക്ഷേത്രനവാംശവീര്യ-
രാശൗ തദീശസ്ഥിതിഭേ ച ചിന്ത്യഃ
ദേവപ്രശ്നത്തില്‍ ബിംബഭാവങ്ങളായ ലഗ്നം, അഞ്ച്, ഏഴ് എന്നീ ഭാവങ്ങളിലേതിലെങ്കിലും ഭാവങ്ങളുടെ ഭാവാധിപതിയായി സൂര്യന്‍ വൃശ്ചികം രാശിയില്‍ നിന്നാലും ആ ദേവന്‍ സ്വയംഭൂവാണെന്ന് പറയണം. ഈ സ്വയംഭൂവിന്‍റെ ആവി൪ഭാവം എവിടെയാണെന്ന് ചിന്തിക്കുമ്പോള്‍ സ്വ൪ണ്ണാരൂഢം, സ്വ൪ണ്ണനവാംശകം ഇവയില്‍ ഏതിനാണോ അധികം ബലമുള്ളത് ആ രാശികൊണ്ടോ ആ രാശ്യാധിപനായ ഗ്രഹം നില്‍ക്കുന്നരാശികൊണ്ടോ പറയേണ്ട പ്രദേശമാണ് ചിന്തിയ്ക്കേണ്ടത്.