പഞ്ചമം തു വിശേഷേണ
പൂ൪വ്വപൂണ്യം നൃപപ്രിയം
ലഗ്നലഗ്നേശസംബന്ധാദ്
ശുഭമന്യദ്വിപ൪യ്യയേ
ദേവപ്രശ്നത്തില്‍ അഞ്ചാംഭാവംകൊണ്ട് വിശേഷണ പൂ൪വ്വപുണ്യത്തേയും രാജപ്രീതിയേയും പറയണം. അഞ്ചാം ഭാവാധിപനായ ഗ്രഹത്തിന് ലഗ്നമായോ ലഗ്നാധിപനായോ ബന്ധമുണ്ടായാല്‍ പൂ൪വ്വപുണ്യം രാജപ്രീതി മുതലായവ അധികമുണ്ടെന്നു വിപരീതമായാല്‍ ഇല്ലെന്നു പറയണം.