ഈ വിധ ചോദ്യങ്ങള്‍ അതാതു സമയത്തെ ഉദയലഗ്നം കൊണ്ടും ആരൂഢം കൊണ്ടും ചിന്തിക്കണം.
1). സൂര്യന്‍ ലഗ്നത്തില്‍ നില്‍ക്കുമ്പോള്‍ ശനി ഏഴാം ഭാവത്തില്‍ നിന്നാല്‍ ഭാര്യ പ്രസവിക്കുകയില്ല.
2). സൂര്യനും ശനിയും ഏഴാം ഭാവത്തില്‍ നില്‍ക്കുമ്പോള്‍ ചന്ദ്രന്‍ വ്യാഴത്തിന്‍റെ ദൃഷ്ടിയില്ലാതെ പത്താം ഭാവത്തില്‍ നിന്നാല്‍ ഭാര്യ പ്രസവിക്കുകയില്ല.
3). ആറാം ഭാവധിപതിയായ ഗ്രഹത്തൊടുകൂടി ശനി ആറാം ഭാവത്തില്‍ നിന്നാല്‍ ഭാര്യ പ്രസവിക്കുകയില്ല.
4). ബുധന്‍റെ ദൃഷ്ടിയോടുകൂടി ചന്ദ്രന്‍ ഏഴാം ഭാവത്തില്‍ നിന്നാല്‍ ഭാര്യ പ്രസവിക്കുകയില്ല.
5). ചൊവ്വയും ശനിയും ആറാം ഭാവത്തില്‍ നിന്നാല്‍ ഭാര്യ പ്രസവിക്കുകയില്ല.
6). ചൊവ്വയും ശനിയും നാലാം ഭാവത്തില്‍ നിന്നാല്‍ ഭാര്യ പ്രസവിക്കുകയില്ല.