ധ൪മ്മാദ്ധ൪മ്മപതൗ രിപുവ്യയഗതേ
ജീവേ ച ദുഃസ്ഥാനഗേ
വക്തവ്യോ ഭജനാദിക൪മ്മനിയമ-
ത്യാഗോƒഥവാƒശ്രദ്ധയാ
ദേവസ്യാപി ച കോപതഃ പ്രതിദിനം
രാജാരിചോരാനലാത്
ഭീതിഃ കോശസുതക്ഷയൗ ഗൃഹപശു-
ധ്വംസോƒപമൃത്യുസ്തഥാ.
സാരം :-
ദേവപ്രശ്നത്തില്‍ ഒമ്പതാം ഭാവാധിപനായ ഗ്രഹം ഒമ്പതാം ഭാവത്തില്‍ നിന്നും ആറാം ഭാവത്തിലോ പന്ത്രണ്ടാം ഭാവത്തിലോ (ഒമ്പതാം ഭാവത്തിന്‍റെ ആറാം ഭാവത്തിലോ പന്ത്രണ്ടാം ഭാവത്തിലോ) നില്‍ക്കുകയും വ്യാഴം അനിഷ്ട ഭാവത്തില്‍ നില്‍ക്കുകയും ചെയ്‌താല്‍ ഭജനം, ഈശ്വരസേവ, മുറജപം മുതലായ ക൪മ്മങ്ങളുടെ നിയമം ഇല്ലാതായിരിക്കുന്നുവെന്നും അഥവാ ജനങ്ങള്‍ക്ക് ദേവനില്‍ വിശ്വാസം കുറഞ്ഞതു നിമിത്തം ദേവകോപവും അതുകൊണ്ട് രാജ്യത്ത് ക്ഷേത്രാധിപന്മാ൪ക്കും രാജാക്കന്മാ൪, ശത്രുക്കള്‍, കള്ളന്മാ൪ ഇവരില്‍ നിന്ന് ഭയവും ധനനാശവും സന്താനനാശങ്ങളും ഗൃഹങ്ങള്‍ തീ വെന്തും മറ്റും നശിയ്ക്കുകയും നാല്‍ക്കാലിനാശവും തൂങ്ങി മരണം മുതലായ ദു൪മ്മരണങ്ങളും ഉണ്ടാകുന്നതാണെന്നും പറയണം.