ബാധകസ്ഥാനഗേ സൂര്യേ ശൈവഭൂതാദിപീഡനം
ചന്ദ്രേ ദുര്‍ഗ്ഗാകൃതം രോഗം ധര്‍മ്മദൈവകൃതംഗദം
ഭൗമേ സ്കന്ദകൃതം വ്യാധിം ഭൈരവാദിനിപീഡനം
സൌമ്യേ ഗന്ധര്‍വയക്ഷാദി വിമാനസ്ഥാനവാസിനാം
ജീവേ ബ്രാഹ്മണശാപഞ്ച ദേവാനാമപി കോപനം
ശുക്രേ യക്ഷികൃതം രോഗം ബ്രാഹ്മരാക്ഷസപീഡനം
മന്ദേതു ഭൂതനാഥാനാം ശൈവാനാം പീഡനം തഥാ
രാഹൌ സര്‍പ്പകൃതം രോഗം കേതൌ ചണ്ഡാലദൈവതം
മാന്ദൌ പ്രേതകൃതം രോഗം പ്രവദേന്മതിമാന്‍ നരഃ
സാരം :-
ആദിത്യന്‍ ബാധാരാശിയില്‍ നിന്നാല്‍ ശിവഭൂതങ്ങളുടേയും മറ്റും കോപമുണ്ടെന്നു പറയണം.
ചൊവ്വ ബാധാരാശിയില്‍ നിന്നാല്‍ സുബ്രഹ്മണ്യകോപവും, ഭൈരവന്‍ ഘണ്ടാകര്‍ണ്ണന്‍ മുതലായവരുടെ ഉപദ്രവം ഉണ്ടെന്ന് പറയണം.
ബുധന്‍ ബാധാരാശിയില്‍ നിന്നാല്‍ ഗന്ധര്‍വ്വന്‍, യക്ഷന്‍ മുതലായ വിമാന സഞ്ചാരികളായ ദേവന്മാരുടെ ഉപദ്രവമുണ്ടെന്നും പറയണം.
വ്യാഴം ബാധാരാശിയില്‍ നിന്നാല്‍ ബ്രാഹ്മണശാപം ദേവകോപം മുതലായവ ഉണ്ടെന്ന് പറയണം.
ശുക്രന്‍ ബാധാരാശിയില്‍ നിന്നാല്‍ യക്ഷിയുടേയും ബ്രഹ്മരാക്ഷസന്‍റെയും പീഡയുണ്ടെന്നും പറയണം.
ശനി ബാധാരാശിയില്‍ നിന്നാല്‍ ശാസ്താവ് മുതലായ ശിവഭൂതങ്ങളുടേയും കോപമുണ്ടെന്നു പറയണം.
രാഹു ബാധാരാശിയില്‍ നിന്നാല്‍ സര്‍പ്പ ദോഷവും രോഗങ്ങളും ഉണ്ടെന്നു പറയണം.
കേതു ബാധാരാശിയില്‍ നിന്നാല്‍ ചണ്ഡാലദൈവങ്ങളുടെ ബാധകോപമുണ്ടെന്നു പറയണം.
ഗുളികന്‍ ബാധാരാശിയില്‍ നിന്നാല്‍ പ്രേതകോപമുണ്ടെന്നും പറയണം.