കോപേ ഹേതുഃ പ്രതിവിധിരമുഷ്യാപി യോ ദേവതാനാം
പൂര്‍വ്വം പ്രോക്തഃ സ ഇഹ സുധിയ യോജനീയോƒപി യോജ്യഃ
ബാധാസംസ്ഥേ ശശിനി ച രവൗ ധര്‍മ്മദൈവസ്യ ബാധാ
വാച്യാ ഭക്ത്യാ പ്രതിസമമിദം പൂജനീയം സമൃദ്ധ്യൈ.
സാരം :-
ദേവകോപത്തിനുള്ള കാരണവും അതിന്‍റെ പ്രതിശാന്തിയും മുന്‍പേ പറഞ്ഞുവല്ലോ. ആ ന്യായമനുസരിച്ചുതന്നെ ധര്‍മ്മദൈവകോപത്തിന്‍റെ കാരണത്തെയും അതിന്‍റെ പ്രതിശാന്തിയേയും ഇവിടെ യോജിക്കത്തക്ക ഘട്ടത്തില്‍ യോജിപ്പിച്ചു പറഞ്ഞുകൊള്ളണം. വിശേഷിപ്പിച്ചും ആദിത്യനോ ചന്ദ്രനോ ബാധാരാശിയില്‍ വന്നാലും ധര്‍മ്മദൈവകോപം പറയാം.
സാമാന്യേന ധര്‍മ്മദൈവകോപ ശമനത്തിനായി ആണ്ടുതോറും ഭക്തിസമേതം പൂജാദികള്‍ നടത്തി അവരെ സേവിച്ചുകൊള്ളണം. ഇങ്ങിനെ ചെയ്‌താല്‍ ഐശ്വര്യം സമൃദ്ധി മുതലായ ഗുണങ്ങള്‍ ഉണ്ടാകും.