കുഭശ്ചരാണാമളിചാപസിംഹ
സ്ത്രീണാമളിര്‍ഗോവൃഷഭസ്യ നക്രഃ
കുംഭസ്യ കര്‍ക്കി മിഥുനസ്യ ധന്വീ
മീനസ്യ ചാപം ഖലു ബാധകം സ്യാല്‍
മേടം മുതലായ ചരരാശികളില്‍ ഒന്ന് ആരൂഢമായാല്‍ (ലഗ്നമായാല്‍) കുംഭം ബാധാരാശിയാണ്.
വൃശ്ചികം, ധനു, ചിങ്ങം, കന്നി എന്നീ രാശികളില്‍ ഒന്ന് ആരൂഢമായാല്‍ (ലഗ്നമായാല്‍) വൃശ്ചികം ബാധാരാശിയാണ്.
ഇടവം രാശി ആരൂഢമായാല്‍ (ലഗ്നമായാല്‍) മകരം ബാധാരാശിയാണ്.
കുംഭം രാശി ആരൂഢമായാല്‍ (ലഗ്നമായാല്‍) കര്‍ക്കിടകം ബാധാരാശിയാണ്.
മിഥുനം രാശി ആരൂഢമായാല്‍ (ലഗ്നമായാല്‍) ധനുരാശി ബാധകസ്ഥാനമാണ്.
മീനംരാശി ആരൂഢമായാല്‍ (ലഗ്നമായാല്‍) ബാധകസ്ഥാനം ധനുരാശിതന്നെയാണ്.