കോപഃ പ്രേതസ്യകുര്യാത്തനയവിഹനനഞ്ചാമയാദീനനര്‍ത്ഥാന്‍
തല്‍പ്രീത്യൈ പാര്‍വ്വണാദ്യം പിതൃഗണമനഃ സം പ്രീണനംശ്രാദ്ധകര്‍മ്മം
കുര്യാച്ച ക്ഷേത്രപിണ്ഡം തിലഹവനമപി ബ്രാഹ്മണാനാഞ്ച ഭുക്തി
പ്രീതാഃ പ്രേതാസ്ത്വമീഭിര്‍വ്വിദധതി സകലാഃസമ്പദസ്സന്തതിഞ്ച - ഇതി
സാരം :-
പ്രേതകോപം നിമിത്തം സന്താനനാശം രോഗദുരിതം മുതലായ അനര്‍ത്ഥങ്ങള്‍ കഠിനമായി സംഭവിക്കും. അതിനാല്‍പാര്‍വ്വണശ്രാദ്ധം അഷ്ടകശ്രാദ്ധം മുതലായ ശ്രാദ്ധകര്‍മ്മം നടത്തിയും ക്ഷേത്രപിണ്ഡം ഏകാദശപിണ്ഡം മുതലായ പിണ്ഡകര്‍മ്മങ്ങള്‍ ചെയ്തും തിലഹവനം മുതലായ ഹോമങ്ങള്‍ നടത്തിയും ഉത്തമന്മാരായ ബ്രാഹ്മണര്‍ക്ക് ഭക്ഷണം ദക്ഷിണ മുതലായതുകള്‍ ചെയ്തും ആ പ്രേതങ്ങളെ പ്രീതിപ്പെടുത്തിക്കൊള്ളണം. പ്രേതങ്ങള്‍ സന്തോഷിച്ചാല്‍ എല്ലാവിധത്തിലും സമ്പത്തും സന്താനലാഭവും സംഭവിക്കും. ഇതിനാല്‍ പ്രേതപ്രീതി നിശ്ചയമായും സമ്പാദിക്കേണ്ടതാണെന്ന് കാണുന്നു.