തൈലാഭ്യക്താം പ്രസൂതാമഭിനവസുരതാം മദ്യപാനാനുരക്താം
നഗ്നാമുല്പന്നസത്വാം സ്മരശരവിവശാം മുഹ്യമാനാം വിഹാരൈഃ
രഥ്യാശൃംഗാടകസ്ഥാമൃതുസമയയുതാം പുംശ്ചലീം വാ രുദന്തീ-
മേകാന്താം കാന്തദേഹാം സ്ത്രീയമപി
വിഷമാ ഗുഹ്യകാസ്സം സ്പൃശന്തി - ഇതി
സാരം :-
എണ്ണതേച്ചിരിക്കുന്നവളേയും, പ്രസവിച്ചു കിടക്കുന്നവളേയും, ആദ്യമായി പുരുഷ സംയോഗമുണ്ടായവളേയും, മദ്യം സേവിച്ചവളേയും, ഗര്‍ഭമുള്ളവളേയും, വസ്ത്രം ധരിക്കാതെ നഗ്നയായിരിക്കുന്നവളേയും, അധികമായി വിഷയാര്‍ത്തിയുള്ളവളേയും, വിഷയാദികളാല്‍ മതിമറന്നവളേയും, നാല്ക്കോല്‍പെരുവഴികളിലും തെരുവുകളിലും സ്വച്ഛന്ദം സഞ്ചരിക്കുന്നവളേയും, തീണ്ടായിരുന്നവളേയും, വ്യഭിചരിക്കുന്നവളേയും, നിലവിളിച്ച് സ്വശക്തി വിട്ടവളേയും, ഒറ്റയായി വ്യഭിചരിക്കുന്നവളേയും, അതിസൗന്ദര്യശാലിനിയേയും ശിവഭൂതഗണങ്ങള്‍ ഉപദ്രവിക്കുന്നു. മേല്‍പറഞ്ഞ സ്ത്രീകളെ ദൃഷ്ടിബാധ ബാധിയ്ക്കുന്നതാണ്. ദൃഷ്ടിബാധ നിമിത്തം ശരീരത്തിനും ബുദ്ധിക്കും പലവിധ വൈകല്യം സംഭവിക്കും.