ഷഷ്ഠേശോ നവമേ രിപൗ നവമപഃ സ്യാച്ചേല്‍പിതുര്‍വാ ഗുരോഃ
പൂര്‍വേഷാമഥവാത്മനഃ സ്വവിഷയം വിജ്ഞേയമപ്രീണനം
സൂര്യേ ഷഷ്ഠഗതേ തദീശസഹിതേ വാ വാച്യമേതല്‍ പിതു-
ശ്ചന്ദ്രേണാപി ചതുര്‍ത്ഥഷഷ്ഠപതിതശ്ചൈവം ജനന്യാ വദേല്‍
ആറാം ഭാവനാഥന്‍ ഒന്‍പതാം ഭാവത്തിലും ഒന്‍പതാംഭാവാധിപന്‍ ആറാം ഭാവത്തിലും വന്നാല്‍ അച്ഛന്‍, അമ്മാവന്‍ മുതലായ ഗുരുജനങ്ങള്‍ക്ക് തന്‍റെമേല്‍ സന്തോഷമില്ലെന്നും പറയണം.
ആറാം ഭാവത്തില്‍ ആദിത്യന്‍റെ സ്ഥിതി വരികയോ ആറാംഭാവാധിപനോട് ആദിത്യന്‍റെ യോഗം വരികയോ ചെയ്‌താല്‍ പിതാവിന് തന്‍റെമേല്‍ അപ്രീതിയാണുള്ളതെന്നു പറയണം.
ചന്ദ്രന്‍ ആറാം ഭാവത്തില്‍ നില്‍ക്കുകയോ ആറാംഭാവാധിപനോട് കൂടുകയോ ചെയ്‌താല്‍ അമ്മയ്ക്ക് തന്‍റെമേല്‍ പ്രീതിയില്ലെന്നു പറയണം.
ഷഷ്ഠാധിപന്‍ നാലിലും നാലാംഭാവാധിപന്‍ ആറിലും വന്നാലും മാതാവിന് തന്‍റെമേല്‍ സന്തോഷമില്ലെന്നു പറയണം.