അഥ ദൃഷ്ടിഭവാ ബാധാ കഥ്യന്തേ തത്ര യേ നരാഃ
നാര്യോƒഥവാ ഗ്രഹൈര്‍ബാദ്ധ്യാശ്ശാസ്ത്രോക്താന്‍ കീര്‍ത്തയാമിതാന്‍.
സാരം :-
ദൃഷ്ടിബാധ സംഭവിക്കുന്നത് ഇന്നവിധമുള്ള പുരുഷന്മാര്‍ക്കും ഇന്നവിധമുള്ള സ്ത്രീകള്‍ക്കുമാണെന്ന് ശാസ്ത്ര പ്രസിദ്ധമാണ്. അങ്ങിനെയുള്ള പുരുഷന്മാരും സ്ത്രീകളും ഗ്രഹങ്ങളുടെ (ബാധകളുടെ) ദൃഷ്ടിയില്‍പെട്ടോ അല്ലെങ്കില്‍ ബാധകള്‍ ആ സ്ത്രീപുരുഷന്മാരുടെ ദൃഷ്ടിയില്‍പെട്ടു ഭയപ്പെട്ടോ ദൃഷ്ടിബാധയുടെ പീഡസംഭവിക്കുന്നതാണ്.