ഏകാദശ ചരേ ലഗ്നേ ദ്വന്ദ്വേ സപ്തസ്ഥിരേനവ
അണ്ഡാ ഹി ചാഹയശ്ചേതി സമ്പ്രദായവിദാം വചഃ
സാരം :-
ലഗ്നം ചരരാശിയിലാണെങ്കില്‍ സര്‍പ്പപ്രീതിക്കായി പതിനൊന്ന് മുട്ടകളുടേയും പതിനൊന്ന് സര്‍പ്പങ്ങളുടേയും പ്രതിമ ഉണ്ടാക്കിവച്ചുവേണം സമര്‍പ്പിക്കേണ്ടത്. സ്ഥിരരാശി ലഗ്നമായാല്‍ ഒന്‍പതുവീതവും ഉഭയരാശി ലഗ്നമായാല്‍ ഏഴുവീതവും ആണ് വേണ്ടത്. വൃക്ഷനാശമുണ്ടായാല്‍ ഈ സംഖ്യ അനുസരിച്ച് തന്നെ വൃക്ഷങ്ങളും വച്ചുപിടിപ്പിക്കണം.