ബാധകാധിപതിര്‍ല്ലഗ്നം ലഗ്നേശം വാ യദീക്ഷതേ
ത്രിദശാദീക്ഷണേനാപി ബാധാ സ്യാദ് ദൃഷ്ടിസംഭവാ
ബാധകാധിപതി ലഗ്നരാശിയെയോ ലഗ്നാധിപനെയോ നോക്കുന്നു എങ്കില്‍ ദൃഷ്ടിബാധയുണ്ടെന്നും പറയണം. ഇവിടെ ഗ്രഹങ്ങളുടെ പൂര്‍ണ്ണദൃഷ്ടിതന്നെ വേണമേന്നില്ല. മൂന്നിലും പത്തിലും എല്ലാ ഗ്രഹങ്ങള്‍ക്കും കാല്‍ദൃഷ്ടിയും അഞ്ചിലും ഒന്‍പതിലും അരദൃഷ്ടിയും നാലിലും എട്ടിലും മുക്കാല്‍ദൃഷ്ടിയും ഉണ്ട്. ഇങ്ങിനെയുള്ള അല്‍പദൃഷ്ടിബന്ധമുണ്ടായാലും മതി. പൂര്‍ണ്ണദൃഷ്ടിയുണ്ടെങ്കില്‍ ദൃഷ്ടിബാധായോഗം പ്രബലമായിത്തന്നെ പറയണം.
***********************************
ബാധകസ്ഥാനഗേƒസ്തേശേ തദ്യയാധിപയോര്‍മിഥഃ
യോഗേ ദൃഷ്‌ടൌ ച വക്തവ്യാ ബാധാദൃഷ്ടിസമുദ്ഭവാ
സാരം :-
ഏഴാം ഭാവാധിപന്‍ ബാധാരാശിയില്‍ നില്‍ക്കുകയോ അല്ലെങ്കില്‍ ബാധകാധിപനും ഏഴാം ഭാവാധിപനും തമ്മില്‍ നോക്കുകയോ ചെയ്‌താല്‍ ദൃഷ്ടിബാധയെ പറയാം. ഇവിടെ ലഗ്നാധിപന്‍ ബാധകാധിപനേയും ബാധകാധിപന്‍ ലഗ്നാധിപനേയും ദൃഷ്ടിചെയ്യുന്നു എങ്കില്‍ മാത്രമേ ദൃഷ്ടിബാധ പറയാവൂ.