ആരൂഢരാശൌ ചര ആയരാശൌ
സ്ഥിര തു ബാധാ നവമേ വിചിന്ത്യാ
തത്രോദയേ കാമഗൃഹേ ത്രയാണാം
കേന്ദ്രേഷു ചൈഷാമിതി കേചിദാഹുഃ
സാരം :-
മേടം, കര്‍ക്കടകം, തുലാം, മകരം എന്നീ ചരരാശികളില്‍ ഏതെങ്കിലും ഒന്ന് ആരൂഢമായി (ലഗ്നമായി) വന്നാല്‍ അതിന്‍റെ പതിനൊന്നാമത്തെ രാശി ബാധകസ്ഥാനമാണ്.
ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം എന്നീ സ്ഥിരരാശികളില്‍ ഏതെങ്കിലും ഒന്ന് ആരൂഢമായാല്‍ (ലഗ്നമായാല്‍) അതിന്‍റെ ഒമ്പതാം രാശി ബാധാസ്ഥാനമാണ്.
മിഥുനം, കന്നി, ധനു, മീനം എന്നീ ഉഭയരാശികളില്‍ ഒന്ന് ആരൂഢമായാല്‍ (ലഗ്നമായാല്‍) അതിന്‍റെ ഏഴാമത്തെ രാശി ബാധകസ്ഥാനമാണ് ഇങ്ങിനെ ഒരു പക്ഷമുണ്ട്. ഔബാധകസ്ഥാനങ്ങളുടെ കേന്ദ്രരാശികളും ബാധാസ്ഥാനങ്ങളാണെന്നു ചിലര്‍ അഭിപ്രായപ്പെടുന്നു. ഇങ്ങിനെ ഈ ശ്ലോകം കൊണ്ട് രണ്ടു പക്ഷത്തില്‍ ബാധകസ്ഥാനം പറയാം.