പ്രേതസ്യ ബാലതാ വാച്യാ മന്ദൌ രാശ്യാദി സംസ്ഥിതേ
രാശ്യന്തസ്ഥേ ജരന്നേവ മദ്ധ്യസ്ഥേ വയ ഊഹ്യതാം.
സാരം :-
ഗുളികന്‍ നില്‍ക്കുന്നത് രാശിയുടെ ആദ്യഭാഗത്തിലാണെങ്കില്‍ (രാശി തുടങ്ങി മൂന്നു തിയ്യതി പൂര്‍ത്തിയായിട്ടില്ലെങ്കില്‍) കോപിച്ചിരിക്കുന്നത് ബാല പ്രേതമാണെന്ന് പറയണം.
ഗുളികന്‍ നില്‍ക്കുന്നത് രാശിയുടെ അന്ത്യഭാഗത്തില്‍ നില്‍ക്കുകയാണെങ്കില്‍ പ്രേതം അതിവൃദ്ധനായി മൃതിഭവിച്ചതാണെന്നും പറയണം.
ഗുളികന്‍ നില്‍ക്കുന്നത് രാശിയുടെ മദ്ധ്യഭാഗത്ത് നില്‍ക്കുകയാണെങ്കില്‍ പ്രായത്തെ ഊഹിച്ചറിഞ്ഞുകൊള്ളണം.
ഗുളിക സ്ഫുടത്തില്‍ ഒരു തിയ്യതി ചെന്നിട്ടുണ്ടെങ്കില്‍ മൂന്നു വയസ്സ് പ്രായമുണ്ടെന്നും രണ്ടു തിയ്യതി ചെന്നിട്ടുണ്ടെങ്കില്‍ ആറ് വയസ്സ് പ്രായമുണ്ടെന്നും ഇങ്ങനെ ക്രമേണ ഗുളിക സ്ഫുടം കൊണ്ട് പ്രേതത്തിന്‍റെ പ്രായത്തെ നിശ്ചയിക്കണം. ഗുളിക സ്ഫുടത്തില്‍ ഒരു തിയ്യതി ചെന്നാല്‍ പ്രേതം നാല് വയസ്സില്‍ മൃതിഭവിച്ചതാണെന്നും രണ്ടു തിയ്യതി ചെന്നാല്‍ എട്ടു വയസ്സില്‍ മൃതി ഭവിച്ചതാണെന്നും പറയേണ്ടതാണെന്നും മറ്റൊരു അഭിപ്രായമുണ്ട്. ഇതു ആദ്യം പറഞ്ഞത് തൊണ്ണൂറുവയസ്സ് പരമായുസ്സാക്കിയും രണ്ടാമത് പറഞ്ഞത് നൂറ്റിഇരുപത് വയസ്സ് പരമായുസ്സാക്കിയുമാണ്. ഇവിടെ ഗുരുപദേശമാര്‍ഗ്ഗത്തെത്തന്നെ അനുസരിച്ചുകൊള്ളുക.
**************************
ചന്ദ്രാദ്യാലയതദ്യുക്‌തേ മാന്ദാവേകാദികം വയഃ
പ്രേതസ്യൈകേ സ്വബാല്യാദി വശദുഡുപതേര്‍വയഃ
സാരം :-
ഗുളികന്‍ ചന്ദ്രന്‍ മുതലായവരുടെ ക്ഷേത്രത്തില്‍ നിന്നാല്‍ ചന്ദ്രാദികളുടെ നിസര്‍ഗ്ഗദശാവത്സരങ്ങളെക്കൊണ്ട് പ്രായത്തെ നിശ്ചയിക്കണം. നിസര്‍ഗ്ഗദശയില്‍ "ഏകം ദ്വൌ നവവിംശതി" എന്ന വചനപ്രകാരം ചന്ദ്രന് ഒരു വയസ്സും ചൊവ്വയ്ക്ക് രണ്ടുവയസ്സും ബുധന് ഒന്‍പത് വയസ്സും ശുക്രന് ഇരുപത് വയസ്സും. വ്യാഴത്തിനു പതിനെട്ട് വയസ്സും ആദിത്യന് ഇരുപത് വയസ്സും ശനിക്കു അന്‍പത് വയസ്സുമാണ് പറഞ്ഞിട്ടുള്ളത്. ഉച്ചം വക്രം മുതലായവയെക്കൊണ്ട് ഈ സംഖ്യയെ യഥാക്രമം വര്‍ദ്ധിപ്പിക്കുകയും നീചസ്ഥിതി മുതലായവയെക്കൊണ്ട് അപ്രകാരം കുറയ്ക്കുകയും ചെയ്യാം. ചന്ദ്രന്‍റെ ബാല്യവാര്‍ദ്ധക്യാവസ്ഥയെ അനുസരിച്ചാണ് പ്രേതത്തിന്‍റെ പ്രായം മുന്‍പേ വയസ്സിനെ ഊഹിച്ച വിധം ഊഹിച്ചുകൊള്ളണം.