ലുബ്ധം ക്രൂരം ഭിയാര്‍ത്തം ഹൃഷിതമതിശഠം പൂര്‍വ്വവൈരാനുബദ്ധം
നഷ്ടദ്രവ്യം വിയുക്തം പ്രതിഹതമശുചിം പ്രാപ്തകാലം സരോഗം
ഹാസാന്ധം കാന്തദേഹം നിധിവിലയകരം കാതരം ഭൂഷിതാംഗം
രാത്രാവേകാകിനഞ്ച സ്മരമഥന ഗണാസ്തം പുംമാംസം ഗ്രസന്തി.
സാരം :-
ദൃഷ്ടി ബാധകളില്‍പെട്ടത് മിക്കവാറും ശിവഭൂതഗണങ്ങളില്‍പെട്ടവയാണ്. ഈ ശിവഭൂതങ്ങള്‍ ഏതോ വസ്തുവില്‍ അധികമായി ആസക്തിയുള്ളവനേയും ക്രൂരസ്വഭാവിയേയും പേടിച്ചു ദുഃഖിച്ചിരിക്കുന്നവനേയും സന്തോഷം നിമിത്തം മതിമറന്നവനേയും ശാഠ്യക്കാരനേയും ആരുടേയും നേരേ പഴയ വിരോധം ലാക്കാക്കി പ്രവര്‍ത്തിക്കുന്നവനേയും പ്രധാനമായി ധനനഷ്ടം അനുഭവിച്ചവനേയും ഇഷ്ടജനങ്ങളോട് വേര്‍പെട്ടവനേയും മത്സരാദികളിലും മറ്റും തോറ്റ് ഇച്ഛാഭംഗപ്പെട്ടവനേയും വൃത്തിഹീനനേയും ദശാപഹാരാദി സംബന്ധത്താല്‍ ബാധാവേശത്തിനുള്ള കാലം അടുത്തിരിക്കുന്നവനേയും രോഗിയേയും അധികമായി ഹസിക്കയാല്‍ മതിമറന്നവനേയും സൗന്ദര്യമുള്ളവനേയും നിധി ദ്രവ്യം കിട്ടിയാല്‍ അതിനെ നശിപ്പിക്കുന്നവനേയും (നിധി വെട്ടിയിളക്കി അതിന്‍റെ സ്ഥാനഭ്രംശം വരുത്തുന്നവനേയും) രാത്രിയില്‍ ഒറ്റയായി സഞ്ചരിക്കുന്നവനേയും മേല്‍പറഞ്ഞ ഭൂതബാധാദികള്‍ പീഡിപ്പിക്കുന്നു.