ഭാനോ രുദ്രഗണോഗ്രഭൂതഭുജഗാധീശാ വിധോഃ കിന്നരാ
യക്ഷാദ്യാ ഗ്രഹപന്നഗാഃ ക്ഷിതി സുതസ്യോഗ്രാഹി രക്ഷോഗ്രഹാഃ
ഭൂതാ ഭൈരവദേവതാശ്ച ശശിജസ്യാട്ടാലകാഃ കിന്നരാ
വാഗീശസ്യ ശുഭഗ്രഹാശ്ശുഭതരാ നാഗാസ്ത്രിമൂര്‍ത്ത്യാദയഃ
സാരം :-
ആദിത്യനെക്കൊണ്ട് രുദ്രഗണങ്ങളേയും ശക്തിമത്തുകളായ ഭൂതങ്ങളെയും നാഗങ്ങളെയും വിചാരിക്കണം.
ചന്ദ്രനെക്കൊണ്ട് കിന്നരന്മാര്‍ യക്ഷന്മാര്‍ നാഗഗ്രഹങ്ങള്‍ ഇവരെ വിചാരിക്കണം.
ചൊവ്വയെക്കൊണ്ട് രൂക്ഷന്മാരായ രാക്ഷസഗ്രഹങ്ങള്‍ അഗ്നി ഭൈരവന്‍ കാലഭൈരവന്‍ മുതലായ അശുഭഗ്രഹങ്ങളെ വിചാരിക്കണം.
ബുധനെക്കൊണ്ട് അട്ടാലങ്ങളില്‍ സ്ഥിതിചെയ്യുന്ന കിന്നരന്മാരെ പറയണം.
വ്യാഴത്തെക്കൊണ്ട് ശുഭരൂപങ്ങളായ ദേവഗ്രഹങ്ങളേയും ഏറ്റവും ശുഭദന്മാരായ നാഗഗ്രഹങ്ങളേയും ത്രിമൂര്‍ത്ത്യാദികളേയും പറയണം.
*********************************
യക്ഷീമാതൃഭുജംഗമാ ഭൃഗുസുതസ്യാര്‍ക്കാത്മജസ്യ ശുഭാ
ഭസ്മാരുക്ഷ പിശാചകശ്മലമുഖാ നിസ്തേജസംജ്ഞാഗ്രഹാഃ
രാഹോഃ സര്‍പ്പപിശാചപന്നഗഭൃതഃ പ്രേതഗ്രഹാദ്യുത്ഭവാഃ
കേതോസ്തേƒഖിലദേഹിനാം വിദധതേ രോഗാനനിഷ്ടര്‍ക്ഷഗാഃ
സാരം :-
ശുക്രനെക്കൊണ്ട് യക്ഷിമാതൃക്കള്‍ സര്‍പ്പങ്ങള്‍ ഇവരെ വിചാരിക്കണം.
ശനിയെക്കൊണ്ട് നിസ്തേജന്മാര്‍ ഭസ്മഗന്മാര്‍ പിശാചന്മാര്‍ കശ്മലന്മാര്‍ മുതലായവരെ വിചാരിക്കണം.
രാഹുവിനെക്കൊണ്ട് നാഗഗ്രഹങ്ങള്‍ പിശാചഗ്രഹങ്ങള്‍ സര്‍പ്പങ്ങള്‍ ഇവയെ വിചാരിക്കണം.
കേതുവിനെക്കൊണ്ട് പ്രേതഗ്രഹങ്ങള്‍ തന്നിമിത്തമുള്ള ബാധകള്‍ ഇവയെ വിചാരിക്കണം.