മാന്ദിഃ കേന്ദ്രഗതോ യദീഹ ഫണിനോ നിഷ്ഠീവനം മൈഥുനം
മൂത്രോച്ഛിഷ്ടശകൃദ്വിസര്‍ഗ്ഗ ഉത വാ നാഗാലയേ വാന്തികേ
വൃക്ഷാദ്യം യദി ചേല്‍ പ്രണഷ്ടമിഹ തല്‍കാര്യം പുനഃപൂര്‍വ്വവല്‍
തൃക്തോƒച്ഛിഷ്ടമലാദി സംഭവമിദം പുണ്യാഹമപ്യാചരേല്‍
സാരം :-
രാഹുവിന്‍റെ കേന്ദ്രരാശിയില്‍ ഗുളികന്‍ വന്നാല്‍ സര്‍പ്പക്കാവില്‍ തുപ്പുക സ്ത്രീസംയോഗംചെയ്യുക. മലമൂത്രവിസര്‍ജ്ജനം ചെയ്യുക. ഉച്ഛിഷ്ടമിടുക ഈവക കാരണങ്ങളുണ്ടായിട്ടുണ്ടെന്ന് പറയണം. ഇതു സര്‍പ്പക്കാവിലോ കാവിന് അശുദ്ധി സംഭവിക്കത്തക്ക അതിര്‍ത്തിക്കുള്ളിലോ വച്ചാണ് സംഭവിച്ചത് എന്നുകൂടി വിചാരിക്കാം.
വൃക്ഷം വള്ളി ചിത്രകൂടം മുതലായവ നശിച്ചിട്ടുണ്ടെങ്കില്‍ പൂര്‍വ്വസ്ഥിതിയില്‍ ചിത്രകൂടാദികളെ നന്നാക്കുകയും വൃക്ഷാദികളെ വച്ചുപിടിപ്പിക്കകയും വേണം. മലമൂത്രവിസര്‍ജ്ജനാദികള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അവയെല്ലാം മാറ്റി സ്ഥലം ശുദ്ധിവരുത്തി പുണ്യാഹം നടത്തണം.