യദ്വോദ്യാനമഹീരുഹാദി ദഹനം വാ ചിത്രകൂടച്ഛിദാ
രാഹോഃ കേന്ദ്രഗതഃ പുനര്യദി ശനിര്‍മ്മാന്ദിശ്ച നാഗാലയേ
മൂത്രോച്ഛിഷ്ടശകൃദ്വിസര്‍ഗ്ഗകരണം നിഷ്ഠീവനം വാന്ത്യഗേ
ചണ്ഡാലോപഗതിശ്ച സൈരിഭകരിപ്രക്ഷോഭണം വാ പുനഃ
സാരം :-
രാഹുവിന്‍റെ കേന്ദ്രത്തില്‍ ചൊവ്വാ നിന്നാല്‍ കാവിലുള്ള വൃക്ഷങ്ങളെ തീവച്ചു നശിപ്പിച്ചെന്നോ ചിത്രകൂടമുടച്ചെന്നോ പറയാം.
രാഹുവിന്‍റെ കേന്ദ്രത്തില്‍ ശനിയും ഗുളികനുംകൂടി നിന്നാല്‍ സര്‍പ്പക്കാവില്‍ മലമൂത്രവിസര്‍ജ്ജനങ്ങള്‍ ചെയ്കയോ ഉച്ഛിഷ്ടമിടുകയോ തൂപ്പുകയോ ഏവംവിധങ്ങളായ നിഷ്കൃഷ്ട കര്‍മ്മങ്ങള്‍ ചെയ്തിട്ടുണ്ടെന്നും നീച ജനങ്ങള്‍ സര്‍പ്പക്കാവിനടുത്തു പ്രവേശിപ്പിച്ചിട്ടുണ്ടെന്നും പോത്തും ആനയും കയറി സര്‍പ്പക്കാവില്‍ ഉപദ്രവം (വൃക്ഷാദികളിലും മറ്റും) ചെയ്തിട്ടുണ്ടെന്നും അതാണ് കോപകാരണമെന്നും പറയണം.