പ്രേതസ്യ ജാതിജിജ്ഞാസാ ജായതേ യദി കുത്രചില്‍
മാന്ദ്യധിഷ്ഠിതരാശീശജാതിം തത്ര വിനിര്‍ദ്ദിശേല്‍
സാരം :-
ഗൃഹസംബന്ധികളല്ലാത്ത മറ്റു പ്രേതങ്ങളുടെ കോപമുണ്ടെന്നുവന്നാല്‍ ആ പ്രേതം ഏതു ജാതിയില്‍ പെട്ടതാണെന്ന് അറിയേണ്ട ആവശ്യം പക്ഷേ ചിലപ്പോള്‍ നേരിടുമല്ലോ. അങ്ങിനെ വരുമ്പോള്‍ ഗുളികന്‍ നില്‍ക്കുന്ന രാശി നാഥന്‍റെ - ജാതി " വിപ്രാദിതഃശുക്രഗുരു" എന്ന് വചനമനുസരിച്ച് ഏതാണോ ആ ജാതിയില്‍പെട്ടതാണ് പ്രേതമെന്നു പറഞ്ഞുകൊള്ളണം. ഇവിടെ ശനിവരാതെ ബാധാരൂപത്തിലുള്ള പ്രേതങ്ങള്‍ എത്രയാണെന്ന് അറിയാവുന്നതിന് "പ്രേതസംഖ്യാവിചാരേതു മാന്ദ്യംശൈഃക്വാപിതല്ലവൈ" എന്ന വചനമനുസരിച്ച് ഗുളികന്‍റെ അംശകംകൊണ്ടും പക്ഷേ ഗുളികസ്ഫുടത്തിലുള്ള ഭാഗങ്ങളെക്കൊണ്ടും വിചാരിച്ചുകൊള്ളണം.