രാഹുര്‍മാന്ദിയുതസ്തദസ്തനവമാപത്യസ്ഥിതോ വാ യദി
പ്രഷ്ടുഃസ്യാല്‍ ഫണി ബാധനം ക്ഷിതിസുതഃ കേന്ദ്രേതു രാഹോര്‍യ്യദി
ബാധാഹേതുരുദീര്യതാം ഫണിഗൃഹക്ഷോണിരുഹച്ഛേദനം
ഭൂമേര്‍വ്വാ ഖനനം വിഹിംസനമഹേര്‍വല്മീകഭേദോƒഥവാ
സാരം :-
ഗുളികനോട് രാഹു ചേരുകയോ അല്ലെങ്കില്‍ ഗുളികന്‍റെ ഏഴ്, ഒന്‍പത്, അഞ്ച് ഈ സ്ഥാനങ്ങളില്‍ രാഹു നില്ക്കയോ ചെയ്‌താല്‍ പ്രഷ്ടാവിനു സര്‍പ്പകോപമുണ്ടെന്ന് പറയണം.
രാഹുവിന്‍റെ കേന്ദ്രത്തില്‍ ചൊവ്വ നിന്നാല്‍ ആ സര്‍പ്പകോപത്തിനുള്ള കാരണം സര്‍പ്പക്കാവില്‍ നിന്ന് വൃക്ഷനാശം ചെയ്കയോ സര്‍പ്പക്കാവില്‍ കിളയ്ക്കുകയോ സര്‍പ്പങ്ങളെ ഹിംസിക്കുകയോ പുറ്റുടയ്ക്കുകയോ ചെയ്തതാണെന്നു പറയണം.